നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു

വെള്ളറട: ആര്യന്‍കോട് സ്റ്റേഷന്‍ പരിധിയില്‍ . മണ്ഡപത്തിന്‍ കടവ്, ഒറ്റശേഖരമംഗലം, പൂഴനാട്, ആര്യങ്കോട് എന്നീ സ്ഥലങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചത്. ഞായറാഴ്ച മുതല്‍ ഈ ഭാഗങ്ങള്‍ െപാലീസ് നിരീക്ഷണത്തിലായിരിക്കും. കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ നിർവഹിച്ചു. ആര്യന്‍കോട് എസ്.ഐ സൈജു അധ്യക്ഷതവഹിച്ചു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാര്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. അനില്‍, എല്‍.വി. അജയകുമാര്‍, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡോ. സി.എസ്. ഗീതാ രാജശേഖരന്‍, ശ്രീകണ്ഠന്‍ നായര്‍, വ്യാപാരി-വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ആര്യന്‍കോട് സ്റ്റേഷനും ആര്യന്‍കോട് ജനകീയ കമ്മിറ്റിയും കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി ഒറ്റശേഖരമംഗലം യൂനിറ്റും മണ്ഡപത്തിന്‍ കടവ്, പൂഴനാട് യൂനിറ്റുകളും ചേര്‍ന്നാണ് കാമറകള്‍ സ്ഥാപിച്ചത്. cap ariancod police station parithile nereshana camaraude uthkadanam ck hareendran mla nirvahikunu ആര്യന്‍കോട്ട് സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.