സ്വർണവും പണവും കവര്‍ന്ന ​കേസിൽ പ്രതികൾ പിടിയിൽ

ആറ്റിങ്ങല്‍: യുവാവിനെ മർദിച്ച് കവർച്ച നടത്തിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശി അന്‍വറിനെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും അപഹരിച്ച സംഘത്തിലെ എട്ടു പ്രതികളെയാണ് സി.െഎ ഒ.എ. സുനിലി​െൻറ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. കടുവയില്‍ ശ്രീജാഭവനില്‍ ആകാശ് (19), കൊക്കോട്ട്കോണം വിളയില്‍ വീട്ടില്‍ വിഷ്ണു (19), കിഴുവിലം കാട്ടുമ്പുറം ശശി വിലാസത്തില്‍ നന്ദു എന്ന അഭിജിത്ത് (19), കിഴുവിലം ചരുവിള വീട്ടില്‍ ഷെറിന്‍ (23), കടുവയില്‍ ചരുവിള പുത്തന്‍വീട്ടില്‍ വിഷ്ണു എന്ന അനന്തപത്മനാഭന്‍ (21), വെള്ളൂര്‍കോണം കാര്‍ത്തിക ഭവനില്‍ അനന്തു എന്ന അരുണ്‍കുമാര്‍ (18), കടമ്പനാട്ട് വീട്ടില്‍ അച്ചൂട്ടി എന്ന അക്ഷയ് (20) എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിയാണ്. സബ് ഇന്‍സ്പെക്ടര്‍മാരായ തന്‍സീം അബ്ദുൽ സമദ്, ശ്യാം, എസ്.സി.പി.ഒ എസ്. ജയന്‍, ഷാഡോസംഘത്തിലെ ദിലീപ്, ബിജുകുമാര്‍, ജ്യോതിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.