നെടുമങ്ങാട്: റേഷൻ കടകളെ നവീകരിക്കുക എന്ന ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഇരിഞ്ചയം ജങ്ഷനിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിനെ സൂപ്പർമാർക്കറ്റായി ഉയർത്തുന്നതിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു നിലവിലെ സബ്സിഡി ഉൽപന്നങ്ങളുടെ വില വർധിപ്പിക്കിെല്ലന്നത്. രണ്ടര വർഷക്കാലം പിന്നിടുമ്പോഴും സർക്കാർ ആ വാക്ക് പാലിച്ചുകൊണ്ടിരിക്കുകയാണ്. മാർക്കറ്റിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ആദ്യ വിൽപന മുൻസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ബി. ബിജു, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, ആനാട് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് പൂവത്തൂർ ജയൻ, ലേഖ പി.എസ്, രമാദേവി, ജലജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.