പാഥേയം പദ്ധതിക്ക്​ കിളിമാനൂരിൽ തുടക്കമായി

കിളിമാനൂർ: വിശക്കുന്നവർക്ക് ആഹാരം എത്തിക്കുന്ന . ജില്ലപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അതിർത്തിയിൽ ആഹാരത്തിനു വകയില്ലാത്തവർക്ക് വീടുകളിൽ ഉച്ചഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി. കുടുംബശ്രീ പ്രവർത്തകർ തയാറാക്കുന്ന ഭക്ഷണം ഉച്ചക്ക് 12.30ന് ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കും. തുടക്കത്തിൽ പട്ടികജാതിയിൽ ഉൾപ്പെട്ട 49 പേർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ. ദേവദാസ്, സെക്രട്ടറി അജയകുമാർ എന്നിവർ പങ്കെടുത്തു. ഭവനനിർമാണത്തിനായി കട്ടകൾ നൽകി കിളിമാനൂർ: ലൈഫ് പദ്ധതിയിൽെപടുത്തി നിർമിക്കുന്ന വീടുകൾക്കായി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ച കട്ടകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ 100 ഗുണഭോക്താക്കൾക്ക് 200 കട്ടകൾ വീതമാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 15 പേർക്കാണ് കട്ടകൾ നൽകിയത്. വരുംദിവസങ്ങളിൽ പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും കട്ടകൾ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.