ആറ്റിങ്ങല്‍: ദേശീയപാതയിലെ അപകടങ്ങളൊഴിവാക്കാന്‍ ബ്ലാക്ക് സ്പോട്ടുകളുടെ വശങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിക്ക് നടപടി തുടങ്ങി. റോഡിലെ കാഴ്ചമറയ്ക്കുന്ന വസ്തുക്കള്‍ നീക്കം ചെയ്തും പുറമ്പോക്ക് പൂര്‍ണമായി ഏറ്റെടുത്തും നടത്തുന്ന വികസനം അപകടങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം റോഡ് കൈയേറ്റത്തിെൻറ സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യും. ദേശീയപാതവിഭാഗം കണ്ടെത്തിയ അപകടസാധ്യതകൂടിയ മേഖലകളെയാണ് ബ്ലാക്ക്സ്പോട്ടുകളായി അടയാളപ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ വികസനപദ്ധതികള്‍ നടപ്പാക്കി നിരത്ത് സുരക്ഷിതമാക്കാനുള്ള നടപടിക്കാണ് തുടക്കം കുറിച്ചത്. ആറ്റിങ്ങലില്‍ പൂവമ്പാറ, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം, മാമം, കോരാണി എന്നീ നാലിടങ്ങളാണ് ബ്ലോക്സ്പോട്ടുകള്‍. പൂവമ്പാറയിലെ ആയിരം മീറ്റര്‍ ഭാഗമാണ് ഇപ്പോള്‍ വികസിപ്പിക്കുന്നത്. മാടന്‍നടയ്ക്ക് സമീപത്തെ വളവിെൻറ ഭാഗത്തെ പുറമ്പോക്ക് പൂര്‍ണമായി ഏറ്റെടുത്ത് മരങ്ങളും കാടും വെട്ടിത്തെളിക്കും. ഇതിെൻറ നടപടികള്‍ കഴിഞ്ഞദിവസം തുടങ്ങി. ഒരു കോടി പതിനാറ് ലക്ഷത്തോളം രൂപ ചെലവിട്ടാണ് റോഡ് വികസിപ്പിക്കുന്നത്. സിഗ്‌നല്‍ ലൈറ്റ്, സിഗ്‌നല്‍ ബോര്‍ഡുകള്‍, ബ്ലിങ്കേഴ്സ്, ഡീലിനേറ്റര്‍പോസ്റ്റുകള്‍ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണിതെന്ന് ബി. സത്യന്‍ എം.എല്‍.എ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്തെ മുഴുവന്‍ കൈയേറ്റവും ഒഴിപ്പിക്കും. മാലിന്യം വലിച്ചെറിയുന്ന പ്രവണത തടയുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.