ചിറയിന്‍കീഴ്: ബ്ലോക്ക് പഞ്ചായത്തിെൻറ പദ്ധതികള്‍ മറ്റു പഞ്ചായത്തുകള്‍ മാതൃകയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'ആരോഗ്യ ഭവനം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ അതി നൂതന പദ്ധതികള്‍ ജനങ്ങള്‍ക്കായി തയാറാക്കുന്നതുകൊണ്ടാണ് കേരള സര്‍ക്കാറിെൻറ ആരോഗ്യ കേരളം പുരസ്‌കാരം നേടാന്‍ സാധിച്ചത്. കഴിഞ്ഞവര്‍ഷം നടപ്പാക്കിയ സുരക്ഷ സമഗ്രമാനസികാരോഗ്യ പരിപാടി എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് ആര്‍. സുഭാഷ് അധ്യക്ഷത വഹിച്ചു. വളൻറിയേഴ്‌സിനുള്ള ഉപകരണ വിതരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജാ ബീഗവും തിരിച്ചറിയൽ കാര്‍ഡ് വിതരണം ജില്ല പഞ്ചായത്തംഗം ശ്രീകണ്ഠന്‍ നായരും ലോഗോ പ്രകാശനം ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഡീനയും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍ പദ്ധതി പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്‌ന ഡി.എസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. വേണു ജി, എ. അന്‍സാര്‍, ചിറയിന്‍കീഴ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.വി. കനകദാസ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍മാരായ ഫിറോസ് ലാല്‍, സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രന്‍, ഇളമ്പ ഉണ്ണികൃഷ്ണന്‍, എസ്. സിന്ധു, സന്ധ്യ സുജയ്, സിന്ധുകുമാരി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി. രമാഭായിയമ്മ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജഗദീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.