പെരുമയോടെ ജൈവഗ്രാമം പദ്ധതി

നെടുമങ്ങാട്: 'മണ്ണി​െൻറയും മനുഷ്യ​െൻറയും ആയുസ്സിനായി നമുക്ക് ഒന്നിക്കാം' ആശയ പ്രചാരണാർഥം രണ്ടര വർഷമായി മാതൃകപരമായ കാർഷിക പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തി​െൻറ ജൈവഗ്രാമം ജൈവകൃഷി പരിശീലന സേവന കേന്ദ്രം. കാടുകയറിക്കിടന്ന എട്ടര ഏക്കർ തരിശുഭൂമി ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി കൃഷിയോഗ്യമാക്കി. അഗ്രികൾച്ചർ നഴ്സറിയും പ്രവർത്തിക്കുന്നുണ്ട്. പച്ചക്കറികൾ, ജമന്തി, സൂര്യകാന്തി, കുറ്റിമുല്ല, വാടാമുല്ല, പശു, ആട്, കോഴി, താറാവ്, മറ്റു വളർത്തുപക്ഷികൾ, മീൻ എന്നിവ വളർത്തുന്നതിനോടൊപ്പം ജൈവഗ്രാമത്തിൽ എല്ലാത്തരം ജൈവഉൽപന്നങ്ങളും ലഭിക്കും. ജൈവഗ്രാമം പദ്ധതിക്ക് പഞ്ചായത്ത് ശാക്തീകരൺ ദേശീയ പുരസ്‌കാരവും സംസ്ഥാന സർക്കാറി​െൻറ വിവിധ പരുസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിലവിൽ 25 ഏക്കർ തരിശ് ഭൂമി ഏറ്റെടുത്ത് ജൈവകൃഷിയും പുറമേ, പുഷ്പകൃഷിയും ചെയ്യുന്നുണ്ട്. ജൈവഗ്രാമം പദ്ധതിയിലൂടെ നിരവധി പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. 2018 മാർച്ച് മാസത്തെ കണക്കനുസരിച്ച് 3,72,699.95 രൂപ ലാഭം ഉണ്ടാക്കാൻ ജൈവഗ്രാമത്തിന് സാധിച്ചു. ലാഭത്തിൽ രണ്ടു ലക്ഷം രൂപ ജൈവഗ്രാമത്തി​െൻറ തുടർ പ്രവർത്തനത്തിനും ബാക്കി തുക ബ്ലോക്ക് പഞ്ചായത്തിനും കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.