കിളിമാനൂർ: ടൗണിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ഒരു മാസം. ഹൈമാസ്റ്റ് വന്നതോടെ പ ഞ്ചായത്ത് നേരിട്ട് പ്രകാശിപ്പിച്ചിരുന്ന തെരുവുവിളക്കുകൾ അണച്ചിരുന്നു. ഇപ്പോൾ രണ്ടും ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്തിലെ പ്രധാന കവലയാണ് പോങ്ങനാട്. കല്ലമ്പലം, പള്ളിക്കൽ, കിളിമാനൂർ, തട്ടത്തുമല, ഉള്ളൂർകോണം തുടങ്ങിയ അഞ്ച് റോഡുകൾ ഇവിടെ സന്ധിക്കുന്നുണ്ട്. നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. സന്ധ്യമയങ്ങിയാൽ കവല ഇരുട്ടിലാണ്. ബി. സത്യൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 7,65,000 രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. 2014 ഫെബ്രുവരി 24നാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രിൻസിെൻറ അധ്യക്ഷതയിൽ ഉദ്ഘാടനം നടന്നത്. നിർമാണമേറ്റെടുത്ത കമ്പനി യഥാസമയം അറ്റകുറ്റപ്പണി ചെയ്യാത്തതും ലൈറ്റ് കേടാകുന്ന കാര്യം യഥാസമയം പഞ്ചായത്ത് അധികൃതർ അറിയിക്കാത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.