ദേവസ്വം ബോർഡിൽ ഏ​ർപ്പെടുത്തിയ സാമ്പത്തിക സംവരണം റദ്ദ്​ ചെയ്യണം -എം.ബി.സി.എഫ്​

തിരുവനന്തപുരം: ദേവസ്വം നിയമനങ്ങളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും ഭരണഘടന വിരുദ്ധമായ നടപടി പിൻവലിക്കണമെന്നും മോസ്റ്റ് ബാക്ക് വേർഡ് കമ്യൂണിറ്റിസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യെപ്പട്ടു. പ്രസിഡൻറ് ടി.ജി. ഗോപാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർക്കിങ് പ്രസിഡൻറ് വി.വി. കരുണാകരൻ, ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ, ട്രഷറർ ജഗതി രാജൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.