എൻ.സി.പി-കേരള കോൺഗ്രസ് ബി ലയനനീക്കം: പിള്ളക്ക് അറിയില്ല, സ്വാഗതംചെയ്ത് പീതാംബരൻ തിരുവനന്തപുരം: ഒൗദ്യോഗിക ചർച്ച മാത്രം ബാക്കിവെച്ച് എൻ.സി.പി-കേരള കോൺഗ്രസ് ബി ലയനനീക്കം അണിയറയിൽ പുരോഗമിക്കുന്നു. എൻ.സി.പി സംസ്ഥാന നേതൃത്വത്തെ വിഷയം ധരിപ്പിക്കാൻ ദേശീയ നേതൃത്വം നവംബർ മൂന്നിന് ഡൽഹിക്ക് വിളിപ്പിച്ചു. എൻ.സി.പി നേതാവ് ടി.പി. പീതാംബരൻ കേരള കോൺഗ്രസ് ബിയുടെ വരവിനെ സ്വാഗതംചെയ്തപ്പോൾ ലയനനീക്കത്തിൽ തികഞ്ഞ അജ്ഞതയാണ് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള പ്രകടിപ്പിച്ചത്. ടി.പി. പീതാംബരൻ, സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി, മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി. കാപ്പൻ എന്നീ നേതാക്കളെ കേരളത്തിെൻറ ചുമതലയുള്ള മുതിർന്ന ദേശീയ നേതാവ് പ്രഫുൽ പേട്ടലാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. ലോക്സഭയിൽ പാർട്ടി ഡെപ്യൂട്ടി നേതാവും ശരത്പവാറിെൻറ മകളുമായ സുപ്രിയ സുലെ പെങ്കടുത്ത ബുധനാഴ്ചത്തെ എൻ.സി.പി സംസ്ഥാന ജനറൽ ബോഡിയിൽ ലയനചർച്ചയോ റിപ്പോർട്ടിങ്ങോ നടന്നില്ല. ഒരംഗം, പിള്ളയുടെ വരവ് പാർട്ടിക്ക് നല്ലതല്ലെന്ന് പറെഞ്ഞങ്കിലും തോമസ് ചാണ്ടി സംസാരം തന്നെ വിലക്കി. യോഗശേഷം സുപ്രിയ നടത്തിയ വാർത്തസമ്മേളനത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള ലയനനീക്കത്തിൽ ഉറപ്പ് നൽകിയില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന ടി.പി. പീതാംബരൻ, കേരള കോൺഗ്രസിനെ ഉൾക്കൊള്ളാവുന്ന പാർട്ടിയാണെന്ന് തുറന്നുപറഞ്ഞു. ദേശീയ നേതൃത്വവുമായി കേരള കോൺഗ്രസ് ബി നേതൃത്വം ചർച്ച നടത്തിയതിനെ കുറിച്ച് ടി.പി. പീതാംബരൻ ഒഴികെയുള്ള സംസ്ഥാന നേതാക്കൾ അജ്ഞരായിരുന്നു. പീതാംബരൻ അറിയിച്ചപ്പോൾ മാത്രമാണ് ഇക്കാര്യത്തെ കുറിച്ച് സൂചനപോലും ലഭിച്ചത്. മാസങ്ങൾക്ക് മുമ്പ് ലയിക്കാൻ കേരള കോൺഗ്രസ് നടത്തിയ നീക്കം എൻ.സി.പി സംസ്ഥാന ഘടകത്തിെൻറ എതിർപ്പിനെ തുടർന്ന് മുടങ്ങിയിരുന്നു. അതിനാൽ അതീവരഹസ്യമായാണ് നീക്കമെന്നാണ് എൻ.സി.പി സംസ്ഥാന നേതാക്കൾ പറയുന്നത്. എന്നാൽ ലയനവിഷയത്തെ കുറിച്ച് തനിക്കറിയില്ലെന്ന് ആർ. ബാലകൃഷ്ണപിള്ള 'മാധ്യമ'ത്തോട് പറഞ്ഞു. തന്നോട് ഒന്നും ആലോചിച്ചിട്ടില്ല. താൻ പാർട്ടിയിലും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.