ടാങ്കർ ലോറിയിൽ അനധികൃതമായി കടത്തിയ 7000 ലിറ്റർ മണ്ണെണ്ണ പിടികൂടി

പോത്തൻകോട്: ടാങ്കർ ലോറിയിൽ അനധികൃതമായി കടത്തിയ 7000 ലിറ്റർ മണ്ണെണ്ണ മംഗലപുരം പൊലീസ് പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. തമിഴ്നാട് നിന്ന് കൊല്ലത്തേക്ക് കടത്തുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. കൊല്ലം സ്വദേശികളായ അജിത്ത് (28), സിബിയോൺ (29), ക്രിസ്റ്റൺ (23), രാജേഷ് (21) എന്നിവരാണ് അറസ്റ്റിലായത്. photo: പിടിയിലായ ലോറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.