തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. പരിക്കുകള്‍ ഭേദമായതോടെ ലക്ഷ്മിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ പള്ളിപ്പുറത്ത് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ചായിരുന്നു അപകടം. ബാലഭാസ്കറിെൻറ മകളും മരിച്ചു. ഒരു മാസത്തോളമായി ലക്ഷ്മി ആശുപത്രിയിലായിരുന്നു. വലതുകാലിലെ പരിക്ക് കൂടി ഭേദമാകാനുണ്ട്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും ലക്ഷ്മിക്ക് കഴിയുന്നുണ്ട്. അതിജീവനത്തിെൻറ മുന്നോട്ടുള്ള വഴികളില്‍ തണലും താങ്ങുമായി ബാലഭാസ്കറിെൻറയും ലക്ഷ്മിയുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.