ഒ.ഇ.സി ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്നതിനെതിരെ എം.ബി.സി.എഫ്​ സമരത്തിലേക്ക്

തിരുവനന്തപുരം: 30 സമുദായങ്ങൾക്ക് മുൻ സർക്കാർ അനുവദിച്ച ഒ.ഇ.സി ആനുകൂല്യങ്ങൾ നിർത്തലാക്കാനും വരുമാനപരിധി ഒരുലക്ഷമായി കുറക്കാനുമുള്ള സംസ്ഥാന സർക്കാറി​െൻറ നടപടികൾക്കെതിരെ മോസ്റ്റ് ബാക്ക്വാർഡ് കമ്യൂണിറ്റീസ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നു. ഇതി​െൻറ ആദ്യപടി എന്ന നിലയിൽ തിരുവനന്തപുരത്ത് ബാങ്ക് എംേപ്ലായീസ് യൂനിയൻ ഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടന്നു. പ്രസിഡൻറ് ടി.ജി. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. സാമൂഹികസമത്വമുന്നണിയുടെയും കെ.കെ.സിയുടെയും അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വർക്കിങ് പ്രസിഡൻറ് വി.വി. കരുണാകരൻ സമരപ്രഖ്യാപനം നടത്തി. ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ സമരപരിപാടികൾ വിശദീകരിച്ചു. ട്രഷറർ ജഗതി രാജൻ സംസാരിച്ചു. ഇന്ത്യൻ ഭാഷകളെ അവഗണിക്കുന്നെന്ന് തിരുവനന്തപുരം: സർക്കാർവകുപ്പുകളും ബാങ്കുകളും ഇൻഷുറൻസ് കമ്പനികൾ ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളും വിവിധ ഇന്ത്യൻ ഭാഷകളെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഡോ. എ. സമ്പത്ത് എം.പി. കേന്ദ്രസ്ഥാപനങ്ങളുടെ പരസ്യചെലവി​െൻറ പകുതി ഹിന്ദി ഭാഷക്കായി നീക്കിവെക്കുന്നു. പാർലമ​െൻറി​െൻറ ഒൗദ്യോഗിക ഭാഷാസമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. വിവിധ പ്രാദേശിക ഇന്ത്യൻഭാഷകൾക്ക് അർഹമായതും അനുവദിക്കെപ്പട്ടതുമായ പരസ്യതുക കുടിശ്ശിക തീർത്ത് നൽകണമെന്ന് സമ്പത്ത് യോഗത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.