കഞ്ചാവ്​ സംഘത്തി​െൻറ അഴിഞ്ഞാട്ടം; വിവരം നൽകിയ ഒാ​േട്ടാ ഡ്രൈവറെ മർദിച്ചു

തിരുവനന്തപുരം: നഗരത്തിൽ പട്ടാപ്പകൽ കഞ്ചാവ് സംഘത്തി​െൻറ അഴിഞ്ഞാട്ടം. കഞ്ചാവ് വിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയ ഓട്ടോ ഡ്രൈവറെ മർദിച്ചവശനാക്കി. നാലംഗ സംഘത്തി​െൻറ അക്രമത്തിൽ ഓട്ടോ തകർന്നു. വിതുര സ്വദേശി ഷെഫീക്കി(46)ന് നേരെയായിരുന്നു അക്രമം. വെള്ളിയാഴ്ച ഉച്ചയോടെ തൈക്കാട് സംഗീത കോളജിന് സമീപം ഓട്ടോ തടഞ്ഞ് മർദിക്കുകയായിരുന്നു. കമ്പി ഉപയോഗിച്ച് ഓട്ടോയുടെ ചില്ലുകളും അടിച്ചുതർത്തു. അടുത്തിടെ ഇയാൾ നൽകിയ വിവരത്തെതുടർന്ന് കഞ്ചാവു മാഫിയ സംഘത്തെ എക്സൈസ് പിടികൂടിയിരുന്നു. ഇതിലുള്ള പ്രതികാരമായിരുന്നു അക്രമമെന്ന് പൊലീസ് പറഞ്ഞു. തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.