സാമൂഹികസുരക്ഷ സംരക്ഷണദിനം ആചരിക്കും -എ.ഐ.ടി.യു.സി

തിരുവനന്തപുരം: എ.ഐ.ടി.യു.സിയുടെ സ്ഥാപകദിനമായ ഒക്ടോബർ 31 സാമൂഹികസുരക്ഷാ സംരക്ഷണദിനമായി ആചരിക്കൻ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ അഭ്യർഥിച്ചു. തൊഴിലാളികൾക്ക് അനുകൂലമായ നിയമങ്ങളും പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികളും കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നു. സ്ത്രീ തൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട പ്രസവാനുകൂല്യം നിഷേധിക്കുന്നു. സ്ഥിരം തൊഴിൽ ഇല്ലാതാക്കി നിശ്ചിത സമയ തൊഴിൽ എന്നാക്കുന്നു. രാജ്യത്തെ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്ന പൊതുമേഖലയെ തകർക്കുകയും എല്ലാ രംഗത്തും 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുകയും ചെയ്യുന്നു. നേട്ടങ്ങളെല്ലാം കുത്തകകൾക്കും ഭാരം മുഴുവൻ തൊഴിലാളികൾക്കും എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.