കിളിമാനൂർ: 10 വർഷം മുമ്പ് അരക്കോടിയിലധികം രൂപ നൽകി ബസ്സ്റ്റാൻഡിനായി കിളിമാനൂർ ടൗണിൽ സ്ഥലമെടുത്തതിനെ തുടർന്നുള്ള കോടതി നടപടികളിെല അലംഭാവം നിമിത്തം എൽ.ഡി.എഫ് നേതൃത്വം നൽകുന്ന പഴയകുന്നുമ്മേൽ പഞ്ചായത്ത് വൻ സാമ്പത്തിക ബാധ്യതയിലേക്ക്. ഇപ്പോൾ ഒമ്പതു ലക്ഷം രൂപ നൽകാൻ കോടതി വിധിച്ചപ്പോൾ പഞ്ചായത്തിെൻറ അനുമതി തേടാതെ അഭിഭാഷകൻ സ്വന്തം നിലയിൽ കോടതിയിൽ കെട്ടിവെക്കാമെന്ന് സമ്മതപത്രം നൽകുകയായിരുെന്നന്ന് സൂചനയുണ്ട്. ശനിയാഴ്ച കേസ് പരിഗണിക്കുമ്പോൾ അരക്കോടിയിലേറെ രൂപ പഞ്ചായത്തിന് വീണ്ടും കേസുമായി ബന്ധപ്പെട്ട് നൽകേണ്ടി വരുമെന്നാണ് സൂചന. 1995-2000 കാലയളവിലെ ഭരണസമിതിയാണ് ഭൂമി വാങ്ങിയത്. ടൗണിനോട് ചേർന്ന് കിടക്കുന്ന രണ്ടേക്കർ 22 സെൻറ് ചതുപ്പ് നിലത്തിന് അന്ന് പൊന്നുംവില നൽകി. പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായതോടെ തുക കുറവാണെന്ന് കാട്ടി 13 ഉടമകളും നഷ്ടപരിഹാരത്തിനായി ഹൈകോടതിയെ സമീപിച്ചു. 2003ൽ കേസ് കോടതി പരിഗണിക്കുന്നതുവരെ യഥാവിധി അന്വേഷണം നടത്തുകയോ അഭിഭാഷകനെ ചുമതലപ്പെടുത്തുകയോ െചയ്തില്ല. 2008 ൽ കേസിലെ 11 കക്ഷികൾക്കുമായി 53 ലക്ഷം രൂപ കരുതൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധിയുണ്ടായി. 2008-2009 ലെ പദ്ധതിവിഹിതത്തിൽനിന്ന് ഈ തുക സർക്കാർ അനുമതിയോടെ പഞ്ചായത്ത് കെട്ടിെവച്ചു. ഇതിനിടയിൽ കേസ് ഹൈകോടതിയിൽനിന്ന് കീഴ്കോടതിയിലേക്ക് മാറ്റാൻ നൽകിയ അപേക്ഷയും കോടതി പരിഗണിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ ഒന്നൊഴികെയുള്ള കേസുകൾ ആറ്റിങ്ങൽ കോടതിയിലേക്ക് മാറ്റി. ഈ സമയമെല്ലാം കേസിൽ കോടതിയിൽ ഹാജരായത് സി.പി.എമ്മിെൻറ പാർട്ടി അംഗവും ഏരിയ നേതാവുമായ അഭിഭാഷകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.