മന്ദിരം ഉദ്ഘാടനം

നെടുമങ്ങാട്: പൂവത്തൂര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ 70 ലക്ഷം രൂപ വിനിയോഗിച്ച് പുതുതായി നിര്‍മിച്ച മന്ദിരം സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എസ്.എസ്. ബിജു സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലേഖാ വിക്രമൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ റഹിയാനത്തു ബീവി, കൗണ്‍സിലര്‍ എസ്. രവീന്ദ്രന്‍, ബി സതീശൻ, എം.എസ്. ബിനു, സ്കൂള്‍ ലീഡര്‍ ശ്രീക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ശ്രീനിവാസന്‍ നന്ദി പറഞ്ഞു. അനധികൃത വാഹന പാർക്കിങ്: ഗതാഗതക്കുരുക്കിൽ വലഞ്ഞ് പട്ടണം കാട്ടാക്കട: പട്ടണത്തിലെ പ്രധാന റോഡരികുകളിലെ അനധികൃത വാഹന പാർക്കിങ് ഗതാഗതക്കുരുക്കിന്‌ കാരണമാകുന്നു. മൂന്ന് പ്രധാന റോഡുകളും രണ്ട് ഇടറോഡുകളും ചേരുന്ന കാട്ടാക്കട ജങ്ഷനിലാണ് തോന്നിയ പടിയുള്ള വാഹന പാര്‍ക്കിങ്. ഇതൊക്കെ നിയന്ത്രിക്കേണ്ട പൊലീസിന് കണ്ട ഭാവമില്ല. ഈ റോഡുകളുടെ വശങ്ങളൊക്കെ രാവിലെ മുതൽ വാഹനങ്ങൾ കൈയടക്കുന്ന സ്ഥിതിയാണ്. ഏറ്റവും തിരക്കുള്ള നെടുമങ്ങാട് റോഡിൽ താലൂക്ക് ഓഫിസിന് മുന്നിലെ ഗതാഗതക്കുരുക്ക് വിവിധ ആവശ്യങ്ങൾക്കായി ഓഫിസ് സമുച്ചയത്തിലെത്തുന്നവരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഈ റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവരാണ് വാഹനം റോഡിൽ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകുന്നത്. താലൂക്ക് ഓഫിസിലേക്ക് കയറുന്ന കവാടത്തിന് മുന്നിൽ റോഡിൽ വാഹനം കൊണ്ടിട്ട് പോകുന്നവരുമേറെ. ഒരുവശത്ത് സ്വകാര്യ വാഹനങ്ങളാണെങ്കിൽ മറുവശത്ത് മിനി ലോറിയും ചരക്ക് റിക്ഷകളും റോഡ് കൈയടക്കുന്നു. പൊതുചന്ത ദിവസങ്ങളായ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പ്രവൃത്തി സമയങ്ങളിൽ വാഹനത്തിൽ കാട്ടാക്കട ജങ്ഷൻ കടന്നുകിട്ടാൻ മണിക്കൂറുകളെടുക്കും. ഇതിനിടെ ഒരു പ്രകടനമോ അപകടമോ ഉണ്ടായാൽ പെട്ടതുതന്നെ. ജങ്ഷനിലും ബസ് സ്റ്റാൻഡിന് മുന്നിലും ഓരോ ഹോംഗാർഡ് ഗതാഗതം നിയന്ത്രിക്കാൻ ഉണ്ടാകുമെങ്കിലും ഇവർക്ക് അലക്ഷ്യമായി വാഹനം ഒതുക്കിപോകുന്നവരെ തടയാനാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.