വർക്കല: ചെമ്മരുതി-പനയറ പാടശേഖരത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എച്ച്. സലിം ഉദ്‌ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡൻറ് ശ്രീധരൻപിള്ള കൊയ്ത്തുത്സവത്തിന് നേതൃത്വംവഹിച്ചു. പനയറ എൽ.പി സ്‌കൂളിലെ കുട്ടികളും പങ്കാളികളായി. പാഠ്യരത്തുംവിള രാജുവിെൻറ ഒന്നരപ്പറ വയൽകണ്ടത്തിലാണ് കഴിഞ്ഞ ദിവസം കൊയ്ത്തുത്സവം നടന്നത്. തേവിയോട്-ഐസര്‍-ജേഴ്സിഫാം റോഡിന് 29.64 കോടി രൂപ അനുവദിച്ചു വിതുര: ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ വിതുര ഐസറിലേക്ക് പോകുന്ന തേവിയോട്-ഐസര്‍-ജേഴ്സിഫാം റോഡ് ആധുനിക നിലവാരത്തില്‍ പുനർനിർമിക്കാൻ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 29.64 കോടി രൂപ അനുവദിച്ചതായി കെ.എസ്. ശബരീനാഥന്‍ എം.എൽ.എ അറിയിച്ചു. വിതുര-ബോണക്കാട് റോഡിലെ തേവിയോട് മുതല്‍ ജേഴ്സിഫാം വരെയുള്ള ഏഴ് കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ പുനർനിർമിക്കുക. ജേഴ്സി ഫാം മുതല്‍ ബോണക്കാട് വരെയുള്ള രണ്ടാംഘട്ട നിർമാണത്തിന് വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് സര്‍ക്കാറിെൻറ പരിഗണനയില്‍ ആണെന്നും എം.എൽ.എ അറിയിച്ചു. സ്കൂൾ വാഹനത്തിെൻറ ഉദ്ഘാടനം പാലോട്: ചെല്ലഞ്ചി എൽ.പി സ്കൂളിന് എം.എൽ.എയു ടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയ സ്കൂൾ വാഹനത്തിെൻറ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദീപാ സുരേഷ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് രാധാ ജയപ്രകാശ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ എം. ഉദയകുമാർ, ജി.ആർ. പ്രസാദ്, പാണയം വാർഡ് അംഗം ബി. രാജേന്ദ്രൻ, ജി.എസ്. ഷാബിചന്ദ്രദാസ്, പ്രഥമാധ്യാപിക കുമാരി അനില സി., എൽ.എസ്. ജയചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്.സോജ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.