കൊയ്ത്തുത്സവം

കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ പനപ്പാംകുന്ന് വാർഡിൽ കാലായ്ക്കോട് ഏലായിലെ നാലേക്കറിൽ വിളഞ്ഞ നെന്മണികൾ കൊയ്തു. വളരെക്കാലമായി തരിശായി കിടന്ന നിലം പഞ്ചായത്തംഗം എം. വേണുഗോപാലി​െൻറ നേതൃത്വത്തിൽ തരിശുരഹിത ജൈവ കാർഷിക പദ്ധതിയിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലു മുൾപ്പെടുത്തിയാണ് കൃഷി ചെയ്തത്. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എസ്.എസ്. സിനി, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.