തിരുവനന്തപുരം: ജ്യോതിർഗമയയുടെ നാലാമത് ശ്രേഷ്ഠ കർമ പുരസ്കാരം കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.സി. ചാക്കോക്ക് സമർപ്പിക്കും. ശ്രേഷ്ഠ മാധ്യമ പുരസ്കാരത്തിന് കൈരളി ടി.വി ന്യൂസ് ഡയറക്ടർ ഡോ. എൻ.പി. ചന്ദ്രശേഖരനും ധന്വന്തര പുരസ്കാരത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ഷാജി പ്രഭാകരനും കാരുണ്യ പുരസ്കാരത്തിന് എസ്.എൻ.ഡി.പി ഡോ. പൽപു സ്മാരക യൂനിയൻ പ്രസിഡൻറ് ഉപേന്ദ്രൻ കോൺട്രാക്ടറും സംരംഭക പുരസ്കാരത്തിന് ജി.ഇ.ഡബ്ല്യു.എസ് ആഗ്രോ സർവിസ് സെൻറർ ചെയർമാൻ കൊല്ലം പണിക്കരും അർഹരായി. നവംബർ നാലിന് പോത്തൻകോട് ശാന്തിഗിരി ആശ്രമം ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ െഎ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ പുരസ്കാരങ്ങൾ നൽകും. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ പ്രശസ്തി പത്രം സമർപ്പിക്കും. ജ്യോതിർഗമയ ഫൗണ്ടേഷൻ ചെയർമാൻ ബി. അജയകുമാർ, മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.