തിരുവനന്തപുരം: പ്രളയബാധിത ദുരിതാശ്വാസവിതരണത്തിലെ കാലതാമസം ഒഴിവാക്കി നടപടികൾ യുദ്ധകാലാടിസ് ഥാനത്തിൽ നടപ്പാക്കിയില്ലെങ്കിൽ അടുത്ത നിയമസഭ സമ്മേളനം നടത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി വിചാരിക്കേെണ്ടന്ന് കെ. മുരളീധരൻ എം.എൽ.എ. പ്രളയബാധിതരുടെ വിവിധ ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൽ പാർട്ടി ഒാഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് പിറവന്തൂർ ശ്രീധരൻ അധ്യക്ഷതവഹിച്ചു. പാർട്ടി മുൻ പ്രസിഡൻറ് വി.െഎ. ബോസ് കോട്ടയം സമരപരിപാടികൾ വിശദീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൈക്കാട് വിജയകുമാർ, നേതാക്കളായ റാം കെ, സജീവ്, ആർ. സുകുമാരൻ, കെ. കൃഷ്ണൻ, ആർ. ചന്ദ്രിക, കരിക്കകം നാരായണൻ, മേരിക്കുട്ടി പുതുക്കുറിച്ചി, മുട്ടയ്ക്കാട് ശാന്ത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.