തിരുവനന്തപുരം: ചലച്ചിത്രാസ്വാദകരിൽ ദൃശ്യവിസ്മയം പകർന്ന 'ഫിലിം ലവേഴ്സ് കൾച്ചറൽ അസോസിയേഷെൻറ (ഫിൽക്ക) 18ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു.യൂനിവേഴ്സിറ്റി സ്റ്റുഡൻറ്സ് സെൻറർ ഹാളിൽ ഒരാഴ്ചയായി 43 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ജി. അരവിന്ദൻ ചിത്രങ്ങളുടെ പ്രദർശനം ഇൗ വർഷത്തെ പ്രത്യേകതയായിരുന്നു. പ്രായമേറിയവരടക്കം തിങ്ങിനിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം. വൈകുന്നേരങ്ങളിൽ സംഘടിപ്പിച്ച 'സ്നേഹ സംഗമം'പരിപാടിയിൽ ഗൗരവമേറിയ ചലച്ചിത്ര ചർച്ചകളും സംവിധായകരുമായുള്ള മുഖാമുഖവും നടന്നു. സമാപനയോഗത്തിൽ ഫിൽക്ക പ്രസിഡൻറ് ഭവാനി ചീരത്ത് അധ്യക്ഷത വഹിച്ചു. നീലൻ, എസ്. ഭാസുരേന്ദ്രൻ, ജി. സുജേഷ്, എം.എഫ്. തോമസ്, വേണുനായർ, ഡോ. എം.കെ.പി. നായർ, ഡി. രവികുമാർ, ആർ. റാംമോഹൻ, പി.ഡി. രാജു മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.