വെള്ളറട: പ്രളയാനന്തര കാർഷികമേഖലയിൽ നടപ്പാക്കുന്ന സമഗ്ര കാർഷിക പുനർനിർമാണ പരിപാടിയായ 'പുനർജനി' പരിപാടിയുടെ ഭാഗമായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും ചേർന്ന് പുറത്തിറക്കിയ സമ്പൂർണ ട്രാക്ടറിെൻറ പ്രവർത്തനം താക്കോൽ കൈമാറി മന്ത്രി വി.എസ്. സുനിൽകുമാർ പെരുങ്കടവിള പാടശേഖരത്ത് ഉദ്ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. സുജാതകുമാരി, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡൻറ് െഎ.ആർ. സുനിത, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഗീതാരാജശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജയകുമാർ, കൃഷി ഡയറക്ടർ ജയശ്രി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.