തിരുവനന്തപുരം: ചെറുപ്രായത്തിലെ ഫുട്ബാൾ പരിശീലനം നൽകി പ്രതിഭകളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ 'കിക്ക് ഒാഫ്' പദ്ധതിയുമായി കായികവകുപ്പ്. കായികമേഖലയിൽ പത്ത് വർഷത്തിലധികം പരിചയമുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 18 കേന്ദ്രങ്ങളിലായി ഇൗ സാമ്പത്തികവർഷം തന്നെ പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കും. 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31നും ഇടയിൽ ജനിച്ച 25 പേരെ വീതം െതരഞ്ഞെടുത്ത് ഒാരോ കേന്ദ്രത്തിലും പരിശീലനം നൽകും. ആദ്യഘട്ടത്തിൽ കാസർകോട് മുതൽ തൃശൂർ വരെയുള്ള എട്ട് സെൻററുകളിലാണ് പരിശീലനം ആരംഭിക്കുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 24ന് കണ്ണൂർ കല്യാശ്ശേരി കെ.പി.ആർ.ജി.എച്ച്.എസ്.എസിൽ നടക്കും. 'കിക്ക് ഒാഫ്' പദ്ധതിയിലേക്ക് www.sportskeralakickoff.org എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. ഇൗമാസം 30വരെയാണ് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസരം. രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് മൊബൈൽ ഫോണിൽ രജിസ്ട്രേഷൻ നമ്പർ എസ്.എം.എസായി ലഭിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വിദഗ്ധരെ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റിയും സ്കൂളുകളിൽ സ്ഥലം എം.എൽ.എ അടക്കമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കായികരംഗത്തെ സംഘടനകളെ ഒരു കുടക്കീഴിലാക്കാൻ കായികഭവൻ നിർമിക്കും -മന്ത്രി തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ, കായിക യുവജനകാര്യാലയം, വിവിധ സ്പോർട്സ് അസോസിയേഷനുകൾ എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് കായികഭവൻ നിർമിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അത്യാധുനിക സംവിധാനത്തോടെ നിർമിക്കുന്ന ഇൗ കേന്ദ്രത്തിൽ വിവിധ ഒാഫിസുകൾ, പരിശീലന സൗകര്യങ്ങൾ, താമസസൗകര്യം, കോൺഫറൻസ് ഹാളുകൾ എന്നിവയാണ് വിഭാവനം െചയ്യുന്നത്. കായികമേഖലയുടെ അടിസ്ഥാന വികസനത്തിന് 700 കോടി രൂപയാണ് നീക്കിെവച്ചിട്ടുള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 57 സ്റ്റേഡിയങ്ങൾ നവീകരിക്കും. ഇതിൽ 34 സ്റ്റേഡിയങ്ങൾക്ക് ഭരണാനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു. കായികവകുപ്പിെൻറ കീഴിൽ നിർമിച്ച പിണറായി സ്വിമ്മിങ് പൂൾ നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ധർമടം അബുചാത്തുക്കുട്ടി സ്റ്റേഡിയം, കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനം നവംബർ ആറിന് നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് ഏറ്റെടുത്ത ജി.വി രാജ സ്പോർട്സ് സ്കൂളും കണ്ണൂർ സ്പോർട്സ് ഡിവിഷനും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തും. കേരള പൊലീസിൽ 11 കായിക ഇനങ്ങളിൽ ടീം രൂപവത്കരിക്കും. ഇതിന് 149 ഹവിൽദാർ തസ്തികകൾ രൂപവത്കരിച്ച് ഉത്തരവായിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾക്ക് കീഴിലുള്ള ടീമുകൾ സജീവമാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും യോഗപരിശീലനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നു. വിദ്യാഭ്യാസവകുപ്പുമായി കൂടിയാലോചിച്ച് ഇക്കാര്യങ്ങളിൽ തുടർനടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.