കണിയാപുരം: കണിയാപുരം ഗവ.യു.പി സ്കൂളിൽ 'രുചിക്കൂട്ടൊരുക്കാം, വിദ്യാലയ മികവിൽ പങ്കാളിയാകാം' എന്ന തലക്കെട്ടിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. സ്കൂൾ ഒാഡിറ്റോറിയത്തിൽ കുട്ടികൾ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ വൈവിധ്യമാർന്ന നാടൻ പലഹാരങ്ങൾ, അടുക്കളത്തോട്ടങ്ങളിൽ വിളയിച്ചെടുത്ത പഴങ്ങൾ, പച്ചക്കറികൾ, വിവിധതരം അച്ചാറുകൾ, പായസങ്ങൾ, ജ്യൂസുകൾ തുടങ്ങിയ വിഭവങ്ങൾ സജ്ജീകരിച്ചിരുന്നു. 'സൗന്ദര്യമുള്ള ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണ സംസ്കാരം' എന്ന ബോധവത്കരണ ക്ലാസ് ഡോ. തനൂജ നയിച്ചു. 'രുചി' ഭക്ഷ്യമേള അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ് ഉദ്ഘാടനം ചെയ്തു. കണിയാപുരം ഗവ.യു.പി.എസ് പഞ്ചായത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹെഡ്മിസ്ട്രസ് പുഷ്കലാമ്മാൾ, എസ്.എം.സി പ്രസിഡൻറ് ഷിറാസ്, എം.പി.ടി.എ പ്രസിഡൻറ് ധന്യ, ശാന്തറാം, നസീമ ടീച്ചർ, എം. അമീർ എന്നിവർ സംസാരിച്ചു. നാസറുദീൻ, സാജിദ, മനോജ്, കുമാരി ബിന്ദു, രേഖ, കല, ലത, മഞ്ജു, ലൈല, ഷെറിൻ, സഹദിൻഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.