കാട്ടാക്കട: അംഗപരിമിതയായ സഹപാഠിക്ക് കൂട്ടുകാരുടെ സഹായമായി കോഴിവളർത്തൽ ഫാം. പരുത്തിപ്പള്ളി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ 'സ്കൂൾഡേയ്സ് 94' െൻറ നേതൃത്വത്തിലാണ് ആര്യനാട് കൊക്കോട്ടേല മൈലമൂട്ടിൽ താമസിക്കുന്ന സഹപാഠിയും അംഗപരിമിതയുമായ രമണിക്ക് ഉപജീവനമാർഗമൊരുക്കിയത്. അംഗപരിമിത ദമ്പതികളായ രമണിക്കും ഭർത്താവിനും സ്വയംതൊഴിലെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ് ഫാമിലൂടെ. ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മുടക്കി മുന്നൂറ് കോഴികളെ വളർത്താവുന്ന ഫാമാണ് നിർമിച്ചുനല്‍കിയത്. ഇറച്ചിക്ക് വിൽക്കാറായ കോഴികളുടെ ആദ്യവിൽപന വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം മിനി നിർവഹിച്ചു. പ്രവീൺ കുറ്റിച്ചൽ, സമീർ സിദ്ദീഖി പി., രാകേഷ് വേലപ്പൻ, പ്രദീപ് കുമാർ, കുമാരദാസ്, അജി പള്ളിത്തറ, സുനിൽ കുമാർ, ബൈജു, വിപിനകുമാരി, ലേഖ റോയ്, ഗീത, സുജ, വിനോദ്, ഹബീബ്, ദീപക് കൊക്കോട്ടേല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.