വെൽഫെയർ പാർട്ടി കുടുംബസംഗമം

നെടുമങ്ങാട്: വെൽഫെയർ പാർട്ടി അരുവിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ അഴിക്കോട് യൂനിറ്റ് കുടുംബസംഗമം വിവിധ പരിപാടികളോടെ നടന്നു. അരുവിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എസ്. ഷറഫുദ്ദീൻ അധ്യക്ഷതവഹിച്ചു. ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി നിർവഹിച്ചു. ജില്ല സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടി നജ്ദാ റൈഹാന സംസാരിച്ചു. പ്രദേശത്തെ അഞ്ചോളം ക്ഷീരകർഷകരെയും ജൂഡോ ഇൻറർകൊളീജിയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ മുഹ്സിനെയും ആദരിച്ചു. തുടർന്ന് സുനിൽ പട്ടിമറ്റവും സംഘവും അവതരിപ്പിച്ച ലഹരിക്കെതിരെ പാവനാടകം അരങ്ങേറി. അബ്ദുൽ വാഹിദ് സ്വാഗതവും ഡോ. സുലൈമാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.