ആറ്റിങ്ങലിൽ ശിവസേനാപ്രവര്‍ത്തകര്‍ ബി.ജെ.പിയിൽ ചേരുന്നു

ആറ്റിങ്ങല്‍/വർക്കല: ജില്ലനേതാവി​െൻറ നേതൃത്വത്തിൽ ശിവസേനാപ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക്. ജില്ലസെക്രട്ടറി വക്കം അജിത്തി​െൻറ നേതൃത്വത്തിൽ ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ് നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് ബി.ജെ.പിയിൽ ചേരുന്നത്. സമാനസ്വഭാവമുള്ളവര്‍ വിഘടിച്ചുനില്‍ക്കേണ്ട എന്ന് ചിന്തിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ബി.ജെ.പിയിൽ ചേരുന്നതെന്ന് നേതാക്കള്‍ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വർക്കല മണ്ഡലം കമ്മിറ്റിയുടെ കീഴിൽ നിന്ന് അറുപതോളം പ്രവർത്തകരാണ് രാജിെവച്ചത്. നേതൃത്വത്തി​െൻറ അപ്രമാദിത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ഭാവിപരിപാടികൾ ആലോചിച്ച് കൈക്കൊള്ളുമെന്നും രാജിെവച്ച നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വർക്കല മണ്ഡലം സെക്രട്ടറി രാജു ജനാർദനപുരം, ജോ. സെക്രട്ടറി സുരേഷ് പെരുംകുളം, ഇടവ മേഖലാ പ്രസിഡൻറ് സഞ്ജു.എസ്, വൈസ് പ്രസിഡൻറ് വിഷ്ണു മാവിളമുക്ക്, സെക്രട്ടറിമാരായ വിനോദ്, അക്ഷയ് എന്നിവർ പങ്കെടുത്തു. പുതുതായി എത്തുന്ന അഞ്ഞൂറോളം പേര്‍ക്കുള്ള അംഗത്വ വിതരണം10ന് വൈകീട്ട് അഞ്ചിന് കച്ചേരി ജങ്ഷനില്‍ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍പിള്ള നിർവഹിക്കും. ബി.ജെ.പി ദക്ഷിണമേഖലാ ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി, വക്കം ജി. അജിത്ത്, മണമ്പൂര്‍ ദിലീപ്, ഇലകമണ്‍ സതീശന്‍ എന്നിവർ പങ്കെടുത്തു. ജി. മധുസൂദനന്‍പിള്ളയെ തെരഞ്ഞെടുത്തു ആറ്റിങ്ങല്‍: എന്‍.എസ്.എസ് ചിറയിന്‍കീഴ് താലൂക്ക് യൂനിയന്‍ പ്രസിഡൻറായി ജി. മധുസൂദനന്‍പിള്ളയെ വീണ്ടും തെരഞ്ഞെടുത്തു. ജി. മധുസൂദനന്‍പിള്ളയുടെയും ആര്‍. മുരളീധരന്‍നായരുടെയും നേതൃത്വത്തില്‍ രണ്ടു പാനലായിട്ടായിരുന്നു മത്സരം. തുടര്‍ച്ചയായി മൂന്നാം തവണയാണ് മധുസൂദനന്‍പിള്ള പ്രസിഡൻറാകുന്നത്. നിലവില്‍ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂനിയന്‍ വൈസ് പ്രസിഡൻറായി ജി.ഹരിദാസന്‍നായരെ തെരഞ്ഞെടുത്തു. എന്‍. അനിരുദ്ധന്‍, ജി.എസ്. പ്രതാപന്‍, എസ്.ആര്‍. ജയചന്ദ്രന്‍, ജി.എസ്. ബാബുദാസ്, വി.പി. ചന്ദ്രസേനന്‍പിള്ള, ബി. ജയപ്രകാശ്, പി. പ്രതീഷ്‌കുമാര്‍, എ. പ്രഭാകരന്‍പിള്ള, ആര്‍. രവീന്ദ്രന്‍ഉണ്ണിത്താന്‍, ബി. ഭദ്രന്‍പിള്ള, മാധവക്കുറുപ്പ്, പാലവിള സുരേഷ്, ആര്‍. സുരേഷ്, എം. വാഞ്ചു, എസ്. സജിത് പ്രസാദ് എന്നിവരെ അംഗങ്ങളായി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.