കൊല്ലം: ശബരിമലയിലെ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ നിലനിർത്താൻ സുപ്രീംകോടതിയിൽ റിവ്യൂഹരജി നൽകാതെ പിണറായി സർക്കാർ ഗീബൽസിനെ പോലും നാണിപ്പിക്കുന്ന പൊള്ളത്തരങ്ങളാണ് വിശ്വാസികളുടെമേൽ നടത്തുന്നതെന്ന് ന്യൂനപക്ഷ മോർച്ച ജില്ല പ്രവർത്തക കൺെവൻഷൻ പ്രമേയം. ജില്ല കോൺഫറൻസ് ഹാളിൽ നടന്ന പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ലെഫ്. കേണൽ കെ.കെ. ജോൺ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മുഖത്തല റഹീം, സ്റ്റേറ്റ് സെക്രട്ടറി എ.കെ. സുലൈമാൻ റാവുത്തർ, അനിൽ വാഴപ്പള്ളി, അൽഫാ ജയിംസ്, തലച്ചിറ റംലത്ത്, ടി. ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. ഫാമിങ് കോര്‍പറേഷന്‍ അധികൃതർക്കെതിരെ ഭരണപക്ഷ തൊഴിലാളിസംഘടന സമരത്തിലേക്ക് പത്തനാപുരം: സംസ്ഥാന ഫാമിങ് കോര്‍പറേഷന്‍ മാനേജ്മെൻറ് കെടുകാര്യസ്ഥതയും പക്ഷപാതപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നാരോപിച്ച് ഭരണപക്ഷ തൊഴിലാളിസംഘടന സമരത്തിനൊരുങ്ങുന്നു. യൂനിയന്‍ മാനേജ്മെൻറിന് മുന്നിൽ സമർപ്പിച്ച 23 ഇന ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നില്ലെങ്കിൽ പണിമുടക്ക് ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫാം വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ റഫറണ്ടത്തിൽ നാല് യൂനിയനുകൾക്ക് അംഗീകാരം ലഭിച്ചെങ്കിലും മാനേജ്മെൻറ് ഒരു യൂനിയെൻറ താൽപര്യം സംരക്ഷിച്ച് നടപ്പിലാക്കുന്ന നടപടികൾ സ്ഥാപനത്തിെൻറ തകർച്ചക്ക് ആക്കം കൂട്ടുന്നു. റീ-പ്ലാൻറിങ്ങും റബറിെൻറ വിലത്തകർച്ചയും കാരണം നഷ്ടത്തിലാണെന്ന് അവകാശപ്പെടുന്ന മാനേജ്മെൻറ് ലക്ഷങ്ങൾ ശമ്പളം നൽകേണ്ട പുതിയ തസ്തികയിലേക്ക് നിയമനത്തിന് തീവ്രശ്രമത്തിലാണ്. നിലവിലുള്ള ജീവനക്കാരെ ക്രമീകരിച്ച് ജോലികൾ ചെയ്യാൻ കഴിയുന്നിടത്താണ് പുതിയ നിയമനനീക്കം. സ്ഥാപനം ലാഭത്തിലാക്കാനെന്ന പേരിൽ നടപ്പിലാക്കി വരുന്ന വൈവിധ്യവത്കരണ പദ്ധതികൾ തികച്ചും പരാജയവും ധൂർത്ത് വർധിപ്പിക്കുന്നതുമാണ്. പദ്ധതി പരിശോധിച്ച് ലാഭകരമായതും പ്രായോഗികമായതും മാത്രം നടപ്പിലാക്കുക. അനാവശ്യമായ കോടതി വ്യവഹാരങ്ങൾ വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. നിലവിൽ സെക്യൂരിറ്റികൾ ആവശ്യമില്ലാത്ത സ്ഥാപനത്തിൽ 18 പേർക്ക് നിയമനം നൽകി. ആനക്കാവലിന് സംവിധാനം ഇല്ല. റീ-പ്ലാൻറിങ് നടത്തിയ തൈകൾ ഉൾപ്പടെ ആന തകർത്തെറിയുന്നു. 10 വർഷമായി കാർഡ് നൽകിയ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നില്ല. എസ്റ്റേറ്റുകൾ വന്യമൃഗങ്ങളുടെ വാസകേന്ദ്രമാകുന്നു. ഇക്കാര്യങ്ങളിൽ അടിയന്തര പരിഹാരം കാണണമെന്നും തൊഴിലാളികളുടെ ശമ്പളവർധന വരെ പ്രതിദിനം 100 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക, യൂനിഫോം, കത്തി, പാദരക്ഷ, തയ്യൽ കൂലി ഇവ നൽകുക സൂപ്പർവൈസർ കലക്ഷൻ വർക്കർമാരുടെ സ്ഥലംമാറ്റത്തിലെ അഴിമതിയും രാഷ്ട്രീയ പക്ഷപാതവും അവസാനിപ്പിക്കുക, ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണി പൂർത്തിയാക്കുക, ജീവനക്കാർക്ക് അർഹമായ പ്രമോഷൻ കൃത്യമായി നടപ്പാക്കുക, ആനക്കാവലിന് വാച്ചർ സംവിധാനം ഏർപ്പെടുത്തുക, എസ്റ്റേറ്റ് റോഡുകൾ ഗതാഗതയോഗ്യമാക്കുക, ഫാക്ടറി തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വാച്ചർ ജോലിക്ക് കൂലി വർധിപ്പിക്കുക, ശമ്പളം എസ്റ്റേറ്റുകളിൽ നൽകുക, രാഷ്ട്രീയപക്ഷപാതം അവസാനിപ്പിക്കുക തുടങ്ങി 23 ഇന ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫാം വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങാൻ തീരുമാനിച്ചതായി പ്രസിഡൻറ് കറവൂർ എൽ. വർഗീസും സെക്രട്ടറി എസ്. ഷാജിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.