ആഡംബര ടൂറിസ്​റ്റ്​ ബസ്​ ജീവനക്കാരുടെ കിടമത്സരം: വിവാഹവേദിയിൽ കൂട്ടത്തല്ല്​

കൊട്ടാരക്കര: ആഡംബര ടൂറിസ്റ്റ് ബസ് ജീവനക്കാർ തമ്മിലുള്ള കിടമത്സരം വിവാഹവേദിയിലെ കൂട്ടത്തല്ലിൽ കലാശിച്ചു. പിന്നീട് ജീവനക്കാർ തമ്മിൽ ഒത്തുതീർപ്പായെങ്കിലും വിവാഹം അലേങ്കാലപ്പെടുത്തിയതിന് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കുന്നിക്കോട് വിളക്കുടി ഷാഹിദാ മൺസിലിൽ സിറാജുദ്ദീൻ (43), നെടുമ്പന നജാത്ത് വീട്ടിൽ മുഹമ്മദ്‌ റാഷിദ്‌ (27), ഏനാത്ത് കൂരുംവിള വീട്ടിൽ ഓമനക്കുട്ടൻ (35), ഏനാത്ത് മനോജ്‌ ഭവനിൽ അജിത് കുമാർ (22), മൈലം താമരക്കുടി വിനോദ് ഭവനിൽ വിനോദ് ബാബു (42) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്‌. ഇവരെ പിന്നീട് ജാമ്യത്തിൽവിട്ടു. ദിവസങ്ങൾക്ക് മുമ്പ് പുനലൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വിനോദയാത്ര ഒാട്ടമുണ്ടായിരുന്നു. തിരുവനന്തപുരത്തുള്ള ടൂറിസ്റ്റ് ബസിലെ ജീവനക്കാർ പുനലൂരിൽ നിന്നെത്തിയ ബസ് തടയുകയും ആഡംബര മ്യൂസിക് സിസ്റ്റവും ലേസർ ലൈറ്റുകളും ആർ.ടി.ഒയെ വിളിച്ചുവരുത്തി ഇളക്കിമാറ്റിക്കുകയും ചെയ്തു. തിരുവനന്തപുരത്തുള്ള ഇതേ ടൂറിസ്റ്റ് ബസ് സർവിസ് കൊട്ടാരക്കരയിലെ വിവാഹത്തിനെത്തിയപ്പോൾ പുനലൂരിലെ ജീവനക്കാർ ഇതറിഞ്ഞ് സ്ഥലത്തെത്തി. അവർ കൊട്ടാരക്കര ആർ.ടി.ഒയെ വിവരമറിയിച്ച് ആഡംബര മ്യൂസിക് സിസ്റ്റവും ലേസർ ലൈറ്റുകളും ഇളക്കി മാറ്റി പകരംവീട്ടി. ഒപ്പം ഇവർ വിവാഹവേദിയിലെത്തി തിരുവനന്തപുരത്ത് നിന്നെത്തിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരെ മർദിക്കുകയായിരുന്നു. മാസങ്ങളായി ബസി​െൻറ വാടകയിലുള്ള ഏറ്റക്കുറച്ചിൽ സംബന്ധിച്ച് കൊല്ലം-തിരുവനന്തപുരം ജില്ലകളിലെ ടൂറിസ്റ്റ് ബസ് ജീവനക്കാർ തമ്മിലുള്ള തർക്കങ്ങൾ തുടർക്കഥയാണ്. െകാല്ലത്തെ ബസുകൾക്ക് വാടക കുറവായതിനാൽ തിരുവനന്തപുരത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളും തിരുവനന്തപുരത്തെ ബസുകളെ ഒഴിവാക്കുന്ന പ്രവണതയുണ്ട്. ഇതാണ് പരസ്പരൈവര്യത്തിനുള്ള കാരണമായി പറയപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.