ക്വട്ടേഷൻ ഭീഷണി: സംരക്ഷണം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ക്വട്ടേഷൻ സംഘത്തിൽനിന്ന് ജീവന് ഭീഷണിയുള്ളയാൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർേദശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആലപ്പുഴ ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവ് നൽകിയത്. മാവേലിക്കര കുടശനാട് സ്വദേശി ഹരികൃഷ്ണന് സംരക്ഷണം നൽകണമെന്നാണ് നിർദേശം. ഹൈകോടതി ഉത്തരവുണ്ടായിട്ടും ക്വട്ടേഷൻ സംഘത്തി​െൻറ വധശ്രമത്തെകുറിച്ച് പുനരന്വേഷണം നടത്താൻ പൊലീസ് തയാറാവുന്നില്ലെന്നായിരുന്നു പരാതി. ഇക്കാര്യത്തിൽ കമീഷൻ ആലപ്പുഴ ജില്ല പൊലീസ് മേധാവിയിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടു. പുനരന്വേഷണം നടക്കുന്നതായി ജില്ല പൊലീസ് മേധാവി കമീഷനെ അറിയിച്ചു. 2017 ജൂൺ 18നാണ് പരാതിക്കാര​െൻറ കടയിൽ അതിക്രമിച്ചുകയറി സത്യദേവൻ എന്നയാൾ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. കോടതിയിൽനിന്ന് സത്യദേവനെതിരെ വാറൻറ് ഉണ്ടായിരുന്നെങ്കിലും സ്റ്റേഷൻ റെക്കോഡുകളിൽ തിരിമറി നടത്തി വാറൻറ് രജിസ്റ്ററിൽ പതിച്ചില്ലെന്ന് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് ചെയ്തു. എന്നാൽ നൂറനാട് എസ്.ഐ ഹാജരാക്കിയ റിപ്പോർട്ടിൽ പരാതിക്കാരന് എതിർകക്ഷിയിൽനിന്ന് ഭീഷണിയില്ലെന്ന് പറയുന്നു. കേസിൽ പ്രതികളായവരെ പൊലീസ് സാക്ഷികളാക്കിയെന്ന് കമീഷൻ കണ്ടെത്തി. പരാതിക്കാരന് ഭീഷണിയുണ്ടെന്ന വസ്തുത തള്ളിക്കളയാനാവില്ലെന്നും സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാറിനുണ്ടെന്നും കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. shafeek
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.