സ്മാർട്ട് ക്ലാസ് റൂം ഉദ്​ഘാടനം

കണിയാപുരം: കണിയാപുരം ഗവ.യു.പി.എസിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊടിമോൻ അഷറഫ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിഫാബീഗം, അണ്ടൂർക്കോണം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കൃഷ്ണൻകുട്ടി, സുനിത, പഞ്ചായത്ത് അംഗം, എച്ച്.എം. ജയചന്ദ്രൻ, ആർ. പുഷ്കലാമ്മാൾ, ഷിബു, അഫ്സൽ, ഭുവനേന്ദ്രൻ നായർ, കെ.എച്ച്. എം. അഷറഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.