സി.പി.എം നേതാവി​െൻറ വീട്ടുപടിക്കൽ റീത്ത് വെച്ച സംഭവം ഗൗരവതരം -ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: സി.പി.എം പാറശ്ശാല ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ നവനീതി​െൻറ വീട്ടുപടിക്കൽ ആർ.എസ്.എസുകാർ റീത്ത് വെച്ച സംഭവം ഗൗരവതരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. ബി.ജെ.പിയോ ആർ.എസ്.എസോ അല്ല ഇത് ചെയ്തതെന്ന ബി.ജെ.പി ജില്ല പ്രസിഡൻറ് സുരേഷി​െൻറ പ്രസ്താവന ഇത് ആരാണ് ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ്. ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജ് കേന്ദ്രീകരിച്ച് ആർ.എസ്.എസുകാർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. അഖിൽ, വിപിൻ എന്നീ വിദ്യാർഥികളെ കോളജ് കോമ്പൗണ്ടിനുള്ളിൽ വെച്ച് ജാതി വിളിച്ച് ആക്ഷേപിച്ച് ഈ സംഘം ക്രൂരമായി ആക്രമിച്ചു. രണ്ടുപേരും നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.