തിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന പൊതുസ്ഥലംമാറ്റം യാഥാർഥ്യമാക്കാൻ ഉടനടി സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജൂലൈയിൽ പ്രസിദ്ധീകരിച്ച കരട് സ്ഥലംമാറ്റ പട്ടിക, ഭൂരിഭാഗം അധ്യാപകർക്കും സൗകര്യപ്രദമായ സ്ഥലംമാറ്റ നിർദേശമടങ്ങുന്നതായിരുന്നു. എന്നാൽ, ചില അധ്യാപകർ കോടതിയിൽ ചോദ്യം ചെയ്തത് മൂലമാണ് സ്ഥലം മാറ്റത്തിെൻറ അന്തിമപട്ടിക പ്രസിദ്ധീകരിക്കാനാവാതെ പോയത്. ഇപ്പോൾ ഹൈകോടതിയുടെ നിർദേശം സർക്കാറിന് ലഭിച്ചിട്ടുണ്ടെന്ന് മനസ്സിലായി. അതിന്മേൽ കൂടുതൽ വ്യവഹാരങ്ങൾക്ക് മുതിരാതെ വർഷങ്ങളായി വീട്ടിൽനിന്ന് ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ ആവലാതി പരിഹരിക്കാനും സ്ഥലംമാറ്റം അടിയന്തരമായി നടപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ ആവശ്യപ്പെട്ടു മഹാസമാധി നവതിയാചരണം: ഒരുക്കം പൂര്‍ത്തിയായി ശിവഗിരി: ശ്രീനാരായണ ഗുരുവിെൻറ മഹാസമാധി നവതിയാചരണത്തിെൻറ ഒരുക്കം ശിവഗിരിയില്‍ പൂര്‍ത്തിയായി. മണ്ഡലമഹായജ്ഞവും മഹായതിപൂജയുമാണ് പ്രധാനചടങ്ങുകള്‍. ശ്രീനാരായണ ധർമസംഘത്തിെൻറയും എസ്.എൻ.ഡി.പി യോഗത്തിെൻറയും സംയുക്തനേതൃത്വത്തിലാണ് നവതിയാചരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെയാണ് ശിവിഗിരി ഇക്കുറി പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് ശ്രീനാരായണീയരുടെ സാന്നിധ്യവും നവതിയാചരണ വേളയിലുണ്ടാവും. ഇൗ മാസം 21 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള 41 ദിവസങ്ങളിലായാണ് മഹായജ്ഞവും യതിപൂജയും നടക്കുക. ഇതിന് തുടക്കമിടുന്ന ജ്യോതിപ്രയാണങ്ങള്‍ 19 മുതല്‍ ആരംഭിക്കും. യോഗം നേതാക്കള്‍ ജ്യോതിപ്രയാണ യാത്രയില്‍ നേരിട്ട് പങ്കെടുക്കും. 21ന് രാവിലെ അഹോരാത്ര മണ്ഡല ജപയജ്ഞം തുടങ്ങും. വനിതസമ്മേളനം, വിദ്യാർഥിസമ്മേളനം, തൊഴിലാളിസമ്മേളനം, യുവജനസമ്മേളനം, ആധ്യാത്മികസമ്മേളനം എന്നിവയും വിവിധ ദിവസങ്ങളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.