രാജീവ്ഗാന്ധി കൊലപാതകം: പ്രതികളെ മോചിപ്പിക്കണം

നാഗർകോവിൽ: രാജീവ്ഗാന്ധിയുടെ കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന ഏഴു പേരെയും മോചിപ്പിക്കുന്നതിൽ നിയമ തടസ്സം ഒന്നുമില്ലെന്ന്് സിപി.ഐ മുതിർന്ന നേതാവ് നല്ലകണ്ണ്. നാഗർകോവിലിൽ മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. നേരത്തേ ഇവരെ മോചിപ്പിക്കാൻ നിയമസഭ തീരുമാനിച്ചിരുന്നു. ഇപ്പോൾ മന്ത്രി സഭയും ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ പിന്തുണയും ഇക്കാര്യത്തിൽ സർക്കാറിനുണ്ട്. തമിഴ്നാട്ടിൽ ബി.ജെ.പി നേതാക്കളുടെ പെരുമാറ്റം അതിരുവിടുന്നതായി അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്കെതിരെ സംസാരിച്ച സോഫിയയുടെ പാസ്പോർട്ട് പൊലീസ് വാങ്ങി െവച്ചതും ബി.ജെ.പി നേതാവ് എച്ച് .രാജയുടെ അതിരുകടന്ന സംസാരവും നല്ലതല്ല. ഗുഡ്ക അഴിമതിയിൽ മന്ത്രി വിജയഭാസ്കറിനെയും പൊലീസ് അധികൃതർക്കെതിരെയും നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ജി.ആർ ശതാബ്ദി മാരത്തൺ നാഗർകോവിൽ: എം.ജി.ആർ ശതാബ്ദി ആഘോഷത്തി​െൻറ പ്രചാരണാർഥം ജില്ല ഭരണകൂടം കോളജ് സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച് മാരത്തൺ സംഘടിപ്പിച്ചു. ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത ഓട്ടം നാഗർകോവിൽ അണ്ണാ സ്റ്റേഡിയത്തിൽ സർക്കാറി​െൻറ ഡൽഹി പ്രതിനിധി ദളവായ് സുന്ദരം ഫ്ലാഗ് ഓഫ് ചെയ്തു. ഓട്ടം കോട്ടാർ, ചെട്ടികുളം, കലക്ടർ ഓഫിസ് വഴി സ്കാട്ട് ക്രിസ്ത്യൻ കോളജിൽ സമാപിച്ചു. വിജയികളെ 22ന് എം.ജി.ആർ ശതാബ്ദി ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി പഴനിസാമി ആദരിക്കുമെന്ന് കലക്ടർ പ്രശാന്ത് എം. വഡ്നേരേ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.