പാറശ്ശാല: കഴിഞ്ഞ എട്ടുമാസത്തിനിടെ നെയ്യാറ്റിൻകര താലൂക്കിൽ എക്സൈസ് പിടികൂടിയത് 60 കിലോ കഞ്ചാവ്. വിവിധ കേസുകളിലായി 185 പ്രതികളെയും പിടികൂടി. 33 വാഹനങ്ങൾ, 130 ടാബ്ലറ്റുകൾ, 180 മില്ലിഗ്രാം ഹാഷിഷ് എന്നിവയും പിടികൂടിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് നെയ്യാറ്റിൻകര എക്സൈസ് ഷാഡോ ടീം 25 കിലോ കഞ്ചാവുമായി പിടിയിലായ നാല് പ്രതികൾ ജില്ലയിലെ പ്രധാന കഞ്ചാവ് വിതരണക്കാരിൽപെട്ടവരാണ്. ഇതിലൊരു പ്രതിയായ സതികുമാർ എട്ട് മാസങ്ങൾക്ക് മുമ്പ് എട്ട് കിലോ കഞ്ചാവുമായി അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘത്തിെൻറ പിടിയിലായിരുന്നു. മധുര, ആന്ധ്രപ്രദേശ്, എന്നിവിടങ്ങളിൽ നിന്നാണ് തിരുവനന്തപുരം ജില്ലയിൽ പ്രധാനമായും കഞ്ചാവ് എത്തുന്നത്. കേരളത്തിൽ കടത്തിക്കൊണ്ട് വരുന്ന കഞ്ചാവിെൻറ 40 ശതമാനം മാത്രമേ എക്സൈസ് അധികൃതർക്ക് പിടികൂടാൻ കഴിയുന്നുള്ളൂവെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്. അടുത്തകാലത്ത് പിടികൂടിയ കഞ്ചാവുവേട്ടയെല്ലാം ഷാഡോ ടീമിെൻറ രഹസ്യനീക്കങ്ങളാണ്. വാങ്ങുന്ന കഞ്ചാവിെൻറ മൂന്നിരട്ടി ലാഭം ലഭിക്കുന്നതിനാൽ കൂടുതൽപേർ കച്ചവടത്തിനായി മുന്നോട്ട് വരുന്നു. സ്ത്രീകൾ അടക്കം നിരവധിപേർ ഇതിനകം എക്സൈസിെൻറ വലയിലായിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് പിടികൂടിയ കഞ്ചാവ് കൊണ്ടുവന്നത് കൊലക്കേസടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്. കഴിഞ്ഞമാസം നെയ്യാറ്റിൻകര റേഞ്ചിെൻറ കീഴിൽ കഞ്ചാവുമായി പിടിയിലായ ആൽബിൻ രാജ് കൊലപാതകം അടക്കം ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ്. രണ്ട് ദിവസം മുമ്പ് പിടിയിലായ ഇശക്കി മുത്തു, ഗഫൂർ എന്നിവരും കൊലക്കേസിലെ പ്രതികളാണ്. 25 കിലോ കഞ്ചാവ് പിടിയിലായ സംഭവത്തിൽപെട്ട പ്രതികളിൽ ചിലർ ദിവസങ്ങളായി ഷാഡോ ടീമിെൻറ നിരീക്ഷണത്തിലായിരുന്നു. ഉദ്യോഗസ്ഥരുടെ കുറവും വാഹനങ്ങളുടെ അപര്യാപ്ത്തതയും അേന്വഷണത്തെ ബാധിക്കുന്നതായും പരിശോധന ശക്തമാക്കിയതോടെ കെ.എസ്.ആർ.ടി.സി ബസ് വഴി കടത്തുന്ന കഞ്ചാവിെൻറ അളവ് കുറഞ്ഞിട്ടുണ്ടെന്നും അേന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.