മുഴുവൻ ജീവനക്കാരുടെയും ശമ്പളത്തിന്​ സാ​േങ്കതിക വിദ്യാഭ്യാസ വകുപ്പി​െൻറ ഉത്തരവ്​

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജീവനക്കാരിൽനിന്ന് നിർബന്ധ പിരിവില്ലെന്ന സർക്കാർ പ്രഖ്യാപനം നോക്കുകുത്തിയാക്കി സാേങ്കതിക വിദ്യാഭ്യാസ വകുപ്പി​െൻറ ഉത്തരവ്. വകുപ്പിലെ മുഴുവൻ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകാൻ വകുപ്പുമേധാവികൾ നടപടി കൈക്കൊള്ളണമെന്നാണ് ഡയറക്ടറുടെ ഉത്തരവ്. ഇക്കാര്യത്തിൽ മുഴുവൻ ജീവനക്കാരുടെയും അനുഭാവപൂർവ പങ്കാളിത്തം ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒരുമാസത്തെ ശമ്പളം നൽകാൻ കഴിവില്ലാത്തവർക്ക് രേഖാമൂലം അറിയിച്ച് ഒഴിവാകാമെന്നും അവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മുഴുവൻ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ നടപടിയെടുക്കാനാണ് ഡയറക്ടറുടെ നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.