കഴക്കൂട്ടം: ഐ.ടി നഗരത്തിലെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും പരിഹാരമാകേണ്ട കഴക്കൂട്ടം ഹൈടെക് ബസ്ടെര്‍മിനല്‍ പദ്ധതി ഇപ്പോഴും ചുവപ്പുനാടയിൽ. 2016ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബസ് ടെര്‍മിനൽ നിർമാണത്തിന് തറക്കല്ലിട്ട് വർഷം മൂന്ന് തികയുേമ്പാഴും കാര്യങ്ങൾ പഴയപടി തന്നെ. പദ്ധതിയുടെ പേരില്‍ അന്ന് തുടങ്ങിയ തര്‍ക്കങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും മാറ്റമില്ല. കഴക്കൂട്ടം കെ.എസ്.ഇ.ബി 11 കെ.വി സബ് സ്റ്റേഷനുസമീപം ടെക്നോപാര്ക്കിെൻറ കൈവശമുള്ളതും ഉപയോഗശൂന്യമായി കിടക്കുന്നതുമായ 1.83 ഏക്കര്‍ സ്ഥലമാണ് ബസ്ടെര്‍മിനല്‍ പദ്ധതിക്കായി തിരുവനന്തപുരം വികസന അതോറിറ്റിക്ക് (ട്രിഡ) വിട്ടുകൊടുക്കാന്‍ 2014ല്‍ വ്യവസായവകുപ്പ് ഉത്തരവിറക്കിയത്. തെറ്റിയാറിെൻറ ഇരുകരകളിലുമായി കിടക്കുന്ന സ്ഥലമാണ് കൈമാറാൻ തീരുമാനിച്ചത്. ട്രിഡ ഒരു കൊല്ലത്തിനുള്ളില്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സ്ഥലം പാര്‍ക്കിന് തിരിച്ചുനല്‍കണമെന്നതായിരുന്നു വ്യവസ്ഥ. 2010ല്‍ പാര്‍ക്കില്‍നിന്ന് 60 സെൻറ് ഭൂമി കഴക്കൂട്ടത്ത് അഗ്നിശമനസേനാവിഭാഗത്തിന് സ്വന്തമായി കെട്ടിടം പണിയാന്‍ വിട്ടുനല്‍കിയിരുന്നു. നാലുവര്‍ഷം കഴിഞ്ഞിട്ടും അഗ്നിശമനവിഭാഗം കെട്ടിടം പണിയാത്തതിനാല്‍ ആ ഭൂമികൂടി ട്രിഡക്ക് നല്‍കിയാല്‍ ബസ് ടെര്‍മിനലിനോടൊപ്പം ഷോപ്പിങ് കോംപ്ലക്സ് അടക്കമുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കാമെന്ന് ട്രിഡ 2015ല്‍ സര്‍ക്കാറിനെ അറിയിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് എതിര്‍പ്പില്ലെന്ന് പാര്‍ക്ക് അധികൃതരും അറിയിച്ചതിനെതുടര്‍ന്ന് പദ്ധതി വീണ്ടും സജീവമായി. എന്നാൽ, ഏക്കറിന് 10,000 രൂപവെച്ച് പാട്ടത്തിനേ ഭൂമി വിട്ടുതരൂ എന്ന് ടെക്നോപാര്‍ക്ക് അധികൃതർ നിലപാടെടുത്തു. പാര്‍ക്ക് കൈമാറുന്ന ഭൂമി 2.43 ഏക്കറാണെങ്കിലും ഇൗ ഭൂമിയിലൂടെ തെറ്റിയാര്‍തോട് ഒഴുകുന്നതിനാല്‍ രണ്ടേക്കര്‍ ഒമ്പതുസെൻറ് മാത്രമേ തങ്ങള്‍ക്ക് ലഭിക്കു എന്നറിഞ്ഞതോടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ തുടങ്ങി. ഇത് സർക്കാർ ഇടപെട്ട് പരിഹരിച്ചെങ്കിലും പദ്ധതി നിർവഹണത്തിെല അനിശ്ചിതത്വം അവസാനിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.