തിരുവനന്തപുരം: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ വിളയിൻമൂല പ്രദേശത്ത് കലക്ടർ അംഗീകരിച്ച അക്ഷയകേന്ദ്രങ്ങളുടെ അന്തിമ റാങ്ക് ലിസ്റ്റ് ഗ്രാമപഞ്ചായത്ത് ഓഫിസിലും അക്ഷയ വെബ്‌സൈറ്റിലും www.akshaya.kerala.gov.in ജില്ല ഓഫിസിലും (കൊച്ചുമഠത്തിൽ ബിൽഡിങ്, രണ്ടാംനില, ടി.സി 25/2241, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂർ തിരുവനന്തപുരം - 695001) പരിശോധനക്ക് ലഭ്യമാക്കിയിട്ടുള്ളതായി കലക്ടർ അറിയിച്ചു. ഫോൺ: 0471 2334070/80. കേരള ലളിതകലാ അക്കാദമി ചിത്രകലാപ്രദർശനത്തിന് ധനസഹായം നൽകുന്നു തിരുവനന്തപുരം: ചിത്രകലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദർശനത്തിനും ഗ്രൂപ് പ്രദർശനത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. 2018-2019 വർഷം അക്കാദമി ഗാലറികളിൽ ഏകാംഗ പ്രദർശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതവും, ഗ്രൂപ് പ്രദർശനത്തിന് 1,00,000 രൂപ വീതവും ഗ്രാൻറായി നൽകും. ഗ്രൂപ്പ് പ്രദർശനത്തിൽ കുറഞ്ഞത് മൂന്നും പരമാവധി അഞ്ചും കലാകാരന്മാർ ഉണ്ടായിരിക്കണം. അപേക്ഷകർ 18 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം. കേരളത്തിനകത്തും പുറത്തും താമസിക്കുന്ന മലയാളികൾക്ക് പ്രദർശനത്തിന് അപേക്ഷിക്കാം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഗ്രാൻറ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം അക്കാദമിയുടെ www.lalithkala.org എന്ന വെബ്സൈറ്റിലും അക്കാദമിയുടെ ഗാലറികളിലും ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ 'സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂർ-20' എന്ന വിലാസത്തിൽ സ്റ്റാമ്പ് പതിച്ച കവർ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷാഫോറവും മറ്റു വിവരങ്ങളും ഒക്‌ടോബർ 10ന് മുമ്പ് ലളിതകലാ അക്കാദമി മുഖ്യകാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0487-2333773.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.