കെ.എസ്.ആര്‍.ടി.സി: മന്ത്രി വിളിച്ച ചർച്ചയിൽ തീരുമാനമായില്ല

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സമര നോട്ടീസ് നല്‍കിയ ഭരണ-പ്രതിപക്ഷ സംഘടനകളുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സംഘടന നേതാക്കള്‍ ഉന്നയിച്ച വിഷയങ്ങള്‍ വീണ്ടും പരിഗണിക്കാനും അവരുമായി ചര്‍ച്ച നടത്താനും കെ.എസ്.ആര്‍.ടി.സി എം.ഡിയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ പ്രശ്‌നങ്ങളില്‍ സമവായം കണ്ടെത്തുന്നതിന് യൂനിയന്‍ നേതൃത്വവും മാനേജ്‌മ​െൻറുമായി സംസാരിക്കേണ്ടതുണ്ട്. ഇതിനുശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ വീണ്ടും ഇടപെടുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം തൊഴിലാളികള്‍ ഉന്നയിച്ച കാര്യങ്ങളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. വിഷയത്തിൽ വ്യാഴാഴ്ച സംയുക്തയോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും സംയുക്ത ട്രേഡ് യൂനിയൻ സമിതി ഭാരവാഹികൾ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.