ആത്​മഹത്യശ്രമത്തിന്​ കേസെടുക്കൽ ഭീഷണിയുമായി പൊലീസും

തിരുവനന്തപുരം: കഴുമരത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടുന്ന ജാലവിദ്യ അവതരിപ്പിക്കാനുള്ള തയാറെടുപ്പുമായി മജീഷ്യൻ സാമ്രാജ്. സെക്രേട്ടറിയറ്റിന് മുന്നിൽ തൂക്ക് കയറേറിയാൽ ആത്മഹത്യശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്. ഇതോടെ ജാലവിദ്യ മാറ്റി പ്രതീകാത്മക അവതരണമായി മജീഷ്യൻ പ്രകടനം ചുരുക്കി. പ്രളയദുരിതവുമായി ബന്ധപ്പെട്ട് കലാകാരന്മാരുടെ നിസ്സഹായാവസ്ഥ ജനസമക്ഷമെത്തിക്കാനുള്ള കലാകാരന്മാരുടെ വിസ്മയകൂട്ടായ്മയിലാണ് സംഭവം. അവതരണങ്ങളുടെ ഉദ്ഘാടനശേഷം മജീഷ്യൻ സാമ്രാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവതരണത്തിനുള്ള തൂക്കുകയറും പീഠവുമടക്കം സജ്ജീകരണങ്ങളെല്ലാം ഒരുക്കുകയും ചെയ്തിരുന്നു. ജാലവിദ്യ കാണാൻ നിരവധിപേരാണ് സെക്രേട്ടറിയറ്റിന് മുന്നിൽ തടിച്ചുകൂടിയത്. ഇവരും നിരാശരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.