തിരുവനന്തപുരം: ലൈംഗികപീഡനത്തിനിരയായ കന്യാസ്ത്രീക്കും സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കും െഎക്യദാർഢ്യവുമായി തലസ്ഥാനത്തെ പൗരാവലി. രാഷ്ട്രീയ, സാമൂഹിക മേഖലയിലുള്ളവർ സെക്രേട്ടറിയറ്റിന് മുന്നിൽ ജനകീയകൂട്ടായ്മയിൽ പങ്കാളികളായി. ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ സ്ഥാനമൊഴിഞ്ഞ് നിയമനടപടി നേരിടണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷ നയമായി പ്രഖ്യാപിച്ച സർക്കാറിന് കീഴിലാണ് സത്യം ക്രൂശിക്കപ്പെട്ടത്. കുറവിലങ്ങാട് സെൻറ് ഫ്രാൻസിസ് വിഷൻ ഹോമിലെ 20ാം നമ്പർ െഗസ്റ്റ് മുറിയിൽ ബിഷപ് പീഡിപ്പിച്ചതായി കേസ് അേന്വഷിച്ച വൈക്കം ഡിവൈ.എസ്.പി ആഗസ്റ്റ് 13 ന് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. നിയമത്തിന് മുന്നിൽ കുറ്റവാളി എത്തേണ്ട സമയത്താണ് 13നു ശേഷം കേസ് അട്ടിമറിക്കാൻ പൊലീസ് തലപ്പത്ത് നീക്കം നടന്നതെന്നും സുധീരൻ പറഞ്ഞു. കന്യാസ്ത്രീകളുടെ പ്രതിഷേധം തുടരുന്നത് കേരളത്തിന് അപമാനമാണെന്ന് സുഗതകുമാരി പറഞ്ഞു. ഒാരോ സ്ത്രീയും പുരുഷനും വിശ്വാസിയും അവിശ്വാസിയും അവർക്കൊപ്പമുെണ്ടന്നും അവർ പറഞ്ഞു. ആശ്രമ വാതിലുകൾ തുറന്നിടുകയും അന്തേവാസികൾക്ക് പുറത്തുവന്ന് സംസാരിക്കാൻ അവസരം ഒരുക്കുകയും വേണമെന്നും അല്ലെങ്കിൽ അവരെ മേനാരോഗികളായി മുദ്രകുത്തുമെന്നും സിസ്റ്റർ ജസ്മി പറഞ്ഞു. സഭ എതിരായാൽ പിന്നെ അവർ ലോകം കാണില്ല. ധ്യാനകേന്ദ്രത്തിലേക്ക് കൊണ്ടുപോവും, ഭ്രാന്തിയാക്കി മാറ്റും; അവർ പറഞ്ഞു. സംഘടനകളെ പ്രതിനിധാനംചെയ്ത് പി.പി. മുകുന്ദൻ, ജെ.എസ്. പത്മകുമാർ, മിനി, കുട്ടപ്പൻ ചെട്ടിയാർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, ജോമോൻ പുത്തൻപുരയ്ക്കൽ, ജോസഫ് ആൻറണി, കമലാദാസൻ, അഡ്വ. ജയിംസ് ഫെർണാണ്ടസ് തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.