കേരളത്തി​െൻറ അതിജീവനത്തിന്​ ആന്ധ്രയുടെ 35 കോടി

തിരുവനന്തപുരം: കേരളത്തി​െൻറ അതിജീവനത്തിന് ആന്ധ്ര സർക്കാറി​െൻറ 35 കോടി രൂപ. ആന്ധ്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ചിന്നരാജപ്പ ചെക്ക് മന്ത്രി ഇ.പി. ജയരാജന് കൈമാറി. ഭക്ഷ്യധാന്യവും മരുന്നുമുൾപ്പെടെ 51.018 കോടി രൂപയുടെ സഹായമാണ് ആന്ധ്ര സർക്കാർ നൽകിയത്. 2014 മെട്രിക് ടൺ അരിയും അവശ്യസാധനങ്ങളും നൽകിയതായി മന്ത്രി ചിന്നരാജപ്പ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മികച്ച ദുരന്ത നിവാരണ സംവിധാനങ്ങളുള്ള ആന്ധ്ര കേരളത്തിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും പെട്ടെന്ന് വീട് നിർമിക്കാനാവുന്ന സാങ്കേതികവിദ്യ കൈമാറാനും തയാറാണ്. ഇതു സംബന്ധിച്ച് മന്ത്രിമാരുമായി ചർച്ച നടത്തിയിട്ടുണ്ട്. ആന്ധ്രയിലെ 13 ജില്ലകളിൽ ദുരിതാശ്വാസ സ്വീകരണ കേന്ദ്രങ്ങൾ തുടങ്ങിയിരുന്നു. സർക്കാർ ആറുകോടി രൂപ നൽകി അരി മില്ലുകളിൽനിന്ന് ജയ, മട്ട അരി വാങ്ങി അയച്ചു. ആന്ധ്രയിലെ വൈദ്യുതി വകുപ്പ്, ഫയർഫോഴ്‌സ്, ദുരന്ത നിവാരണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സേവനവും കേരളത്തിനായി ലഭ്യമാക്കി. ദുരന്തസാഹചര്യങ്ങളിൽ വിദേശത്തുനിന്നുൾപ്പെടെ സഹായം ലഭിക്കുന്നത് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അനുമതിനൽകണം. ഇപ്പോൾ നൽകിയ ധനസഹായത്തിലെ ഒരുവിഹിതം ശബരിമലയിലെ പുനർനിർമാണ പ്രവൃത്തികൾക്ക് വിനിയോഗിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. സർക്കാർ നേരത്തെ പത്ത് കോടി പ്രഖ്യാപിച്ചിരുന്നു. അവിടത്തെ നോൺ െഗസറ്റഡ് ഉദ്യോഗസ്ഥർ ഒരുദിവസത്തെ ശമ്പളം കേരളത്തിനായി നൽകി. ഇത് 20 കോടി രൂപയുണ്ട്. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ മൂന്നുകോടി രൂപ നൽകി. ആന്ധ്ര മുഖ്യമന്ത്രിയുടെ ഓഫിസി​െൻറ ഭാഗമായി പ്രവർത്തിക്കുന്ന ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും മലയാളിയുമായ എ. ബാബുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.