തിരുവനന്തപുരം: കെ.പി.എം.ജിയെ ന്യായീകരിച്ച് മുൻആസൂത്രണ ബോർഡ് അംഗം ജി.വിജയരാഘവൻ. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പണം കൊടുത്ത് കെ.പി.എം.ജിയുടെ കൺസൾേട്ടഷൻ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഘട്ടത്തിൽ വിമർശനം ഉന്നയിക്കാതെ വീഴ്ചകൾ ഉണ്ടെന്നും അതു പിന്നീട് ഉന്നയിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് പറയേണ്ടിയിരുന്നത്. സർക്കാർ പ്രതിരോധിക്കാൻ എത്തിയതോടെ കൂട്ടായ്മ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഒാൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിച്ച 'നവകേരളം-വെല്ലുവിളികൾ' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദേഹം. എന്നാൽ, കെ.പി.എം.ജിയെ കുറിച്ചല്ല, അവരെ തെരഞ്ഞെടുത്ത രീതിയെക്കുറിച്ചാണ് തർക്കമെന്ന് പി.ടി.തോമസ് എം.എൽ.എ മറുപടിയായി പറഞ്ഞു. രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ സമയത്താണ് കൺസൾട്ടൻസി സൗജന്യമായി ചെയ്യാമെന്ന് കെ.പി.എം.ജി പറഞ്ഞതെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്തു തോട്ട ഭൂമിയിൽ മറ്റ് കൃഷി ചെയ്യാൻ അനുമതി നൽകണം. കാർഷിക മേഖലക്ക് മുൻഗണന നൽകിയായിരിക്കണം നവകേരളം കെട്ടിപ്പടുക്കേണ്ടത്. അണക്കെട്ടുകൾ തുറക്കുന്നതിന് ശാസ്ത്രീയ സംവിധാനം വേണം. വാർഡ് തലത്തിൽ പദ്ധതി തയാറാക്കി മുകളിലേക്ക് സമർപ്പിക്കുകയാണ് വേണ്ടത്. പ്രളയാനന്തര കേരളത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി പ്രത്യേക മിഷൻ രൂപവത്കരിക്കണം. ദുരന്തമുണ്ടായി ആദ്യ രണ്ടാഴ്ചത്തേക്ക് സർക്കാറിന് ഒരു പൈസ പോലും ചെലവാക്കേണ്ടി വന്നിട്ടില്ല. യുവജനങ്ങൾ സന്നദ്ധ പ്രവർത്തകരായി മുേന്നാട്ട് വന്നു. എന്നാൽ, പിന്നീട് അവരെ മാറ്റിനിർത്തി. ചിലർ സേവന സംഘടനകളുടെ വാഹനങ്ങൾ പിടിച്ചെടുത്തു. കലക്ഷൻ കേന്ദ്രങ്ങൾ പിടിച്ചെടുത്തു. നിരാശരായാണ് യുവജനങ്ങൾ മടങ്ങിയതെന്നും വിജയരാഘവൻ പറഞ്ഞു. കെ.കെ. ചന്ദ്രഹാസൻ അധ്യക്ഷതവഹിച്ചു. പ്രഫ. ഉമ്മൻ വി. ഉമ്മൻ, പി.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.