കന്യാസ്ത്രീയുടെ മരണം: അന്വേഷണ സംഘം മൊഴി​െയടുത്തു

പത്തനാപുരം: മൗണ്ട് താബോര്‍ ദയറ കോണ്‍വൻറിലെ കന്യാസ്ത്രീയുടെ മരണത്തിൽ അന്വേഷണ സംഘം മൊഴിെയടുപ്പ് ആരംഭിച്ചു. താബ ോര്‍ മഠത്തിലെ 44 കന്യാസ്ത്രീകളുടെ മൊഴി കോണ്‍വൻറിലെത്തി രേഖപ്പെടുത്തി. സിസ്റ്റര്‍ സൂസമ്മയെ രോഗങ്ങള്‍ അലട്ടിയിരുന്നതി‍​െൻറ മാനസിക പ്രയാസങ്ങള്‍ ഉണ്ടായിരുെന്നന്നാണ് എല്ലാവരും മൊഴി നല്‍കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തില്‍ ആത്മഹത്യയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സംശയങ്ങള്‍ക്ക് അനുസരിച്ചാണ് അന്വേഷണം. താമസിച്ചിരുന്ന മുറിയില്‍നിന്ന് മീറ്ററുകൾ അപ്പുറമുള്ള കിണറിലേക്ക് കൈത്തണ്ട മുറിച്ച് സിസ്റ്റര്‍ എങ്ങനെ എത്തി എന്നതും മുടി മുറിച്ചത് എന്തിനെന്നതും വിശദമായി അന്വേഷിച്ചുവരുകയാണ്. മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപികയായ സിസ്റ്റര്‍ സൂസമ്മയെ ഞായറാഴ്ചയാണ് കോണ്‍വൻറിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ഹോസ്റ്റല്‍ മുറിയിലും കെട്ടിടത്തി​െൻറ സമീപത്തും മൃതദേഹം കണ്ട കിണറി​െൻറ തൂണുകളിലും കണ്ട രക്തക്കറകള്‍ സംശയത്തിന് ഇടനല്‍കിയിരുന്നു. പുനലൂര്‍ ഡിവൈ.എസ്.പിക്കും പത്തനാപുരം സി.ഐക്കും ആണ് അന്വേഷണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.