രൻജിത് ജോൺസൺ വധം: പ്രതികളുമായി തെളിവെടുപ്പ്​ തുടങ്ങി

കൊല്ലം: രൻജിത് ജോൺസൺ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുമായി തെളിവ് ശേഖരിച്ചു തുടങ്ങി. മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടിയും പിക്കാസും വാങ്ങിയ പാരിപ്പള്ളിയിലെ കടകളിൽ തെളിവെടുത്തു. മൺവെട്ടിയും പിക്കാസും കടയിൽനിന്ന് വാങ്ങുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചു. മൃതദേഹത്തി​െൻറ കൈയും കാലും കെട്ടാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കയർ വാങ്ങിയ കടയുടെ ഉടമ പ്രതിയെ തിരിച്ചറിഞ്ഞു. കയർ തമിഴ്നാട്ടിൽ ഉപേക്ഷിച്ചെന്നാണ് പ്രതികൾ പറഞ്ഞത്. കസ്റ്റഡി പത്തുദിവസത്തേക്കായതിനാൽ തെളിവെടുപ്പ് വേഗത്തിലാണ്. രണ്ടു ദിവസത്തിനകം പ്രതികളെ തമിഴ്നാട്ടിൽ കൊണ്ടുപോകും. പിടികിട്ടാനുള്ള നാല് പ്രതികളുമായി ബന്ധമുണ്ടായിരുന്ന നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികൾ കോടതിയിൽ കീഴടങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി പരിസരങ്ങളിലും പൊലീസ് നിരീക്ഷണമുണ്ട്. രൻജിത് വധത്തിന് മുമ്പ് പ്രതികൾ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം നടത്തുന്ന ഒരു സംഘം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.