എൽ.ഡി.എഫ് പ്രതിഷേധമാർച്ച് നടത്തി

നെയ്യാറ്റിൻകര: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര മണ്ഡലം എൽ.ഡി.എഫി​െൻറ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ബസ് സ്റ്റാൻഡ് ജങ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ആശുപത്രി ജങ്ഷനിൽ അവസാനിച്ചു. കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനതാദൾ (എസ്) നേതാവ് കൊടങ്ങാവിള വിജയകുമാർ അധ്യക്ഷതവഹിച്ചു. സി.പി.ഐ നേതാവ് എസ്. രാഘവൻ നായർ, സി.പി.ഐ ജില്ല കൗൺസിലംഗം ജി.എൻ. ശ്രീകുമാർ, എൻ.സി.പി ജില്ല വൈസ് പ്രസിഡൻറ് ആറാലുംമൂട് മുരളീധരൻ നായർ, കോൺഗ്രസ് (എസ്) നേതാവ് മുരുകേശനാശാരി, സി.പി.എം ഏരിയകമ്മിറ്റി അംഗം എൻ.എസ്. ദിലീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.