ആറന്മുളയിലെ സ്‌കൂളുകളിൽ സാന്ത്വനവുമായി തൈക്കാട് മോഡൽ സ്‌കൂൾ

തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ആറന്മുളയിലെ വല്ലന ഗ്രാമപഞ്ചായത്തിലെ നാലു സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പുസ്തക ഷെൽഫും കസേരയും ബാഗും കുടയും ഉൾപ്പെടെയുള്ള പഠനോപകരണങ്ങളുമായി തൈക്കാട് ഗവ. മോഡൽ സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും എത്തി. വല്ലനയിലെ ടി.കെ.എം.ആർ.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ.എസ്.എൻ.ഡി.പി.യു.പി സ്‌കൂൾ, കെ.ഡി.എം.ഗവ.എൽ.പി സ്‌കൂൾ, എരുമക്കാട് ഇ.എ.എൽ.പി സ്‌കൂൾ എന്നീ സ്‌കൂളുകളിലെ അഞ്ഞൂറോളം വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ എത്തിച്ചത്. തൈക്കാട് ഗവ. മോഡൽ സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പഠനോപകരണങ്ങൾ ശേഖരിച്ചത്. പ്രധാനാധ്യാപകൻ ആർ.എസ്. സുരേഷ്ബാബുവി​െൻറ നേതൃത്വത്തിലാണ് എത്തിച്ചത്. അധ്യാപകരായ സതീഷ് കുമാർ, എം. ഷാജി, ഗാനകുമാരി, ദേവികാദേവി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.