തിരുവനന്തപുരം: യു.ഡി.എഫ് പോഷകസംഘടന നേതാക്കളുടെ യോഗം ചൊവ്വാഴ്ച പ്രതിപക്ഷനേതാവിെൻറ ഔദ്യോഗിക വസതിയായ കേൻറാണ്‍മെൻറ് ഹൗസിൽ ചേരുമെന്ന് കണ്‍വീനർ പി.പി. തങ്കച്ചന്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാകും. രാവിലെ 10ന് വിദ്യാർഥിസംഘടനനേതാക്കളുടെ യോഗവും 11ന് കര്‍ഷകസംഘടനനേതാക്കളുടെ യോഗവും 12ന് യുവജനസംഘടനനേതാക്കളുടെ യോഗവും നടക്കും. ഉച്ച തിരിഞ്ഞ് രണ്ടിന് മഹിളസംഘടനനേതാക്കളുടെയും മൂന്നിന് ട്രേഡ് യൂനിയന്‍ നേതാക്കളുടെയും യോഗം നടക്കും. വൈകീട്ട് നാലിന് പട്ടികജാതി-പട്ടികവര്‍ഗ സംഘടനകളുടെ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.