തിരുവനന്തപുരം: അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെതിരെ അഗ്രികൾച്ചറൽ ഓഫിസേഴ്സ് അസോസിയേഷൻ രംഗത്ത്. നെൽകൃഷി േപ്രാത്സാഹിപ്പിക്കുക എന്ന സർക്കാർ നയത്തെയും കുട്ടനാടിലെ അധ്വാനശീലരായ കർഷകരെയും അപമാനിക്കുകയുമാണ് കുര്യൻ ചെയ്തതെന്ന് സംഘടന പ്രസ്താവിച്ചു. കുര്യെൻറ അഭിപ്രായം നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണ്. വർഷം രണ്ടു ലക്ഷം മെട്രിക് ടൺ നെല്ലുൽപാദിപ്പിക്കുന്ന കുട്ടനാടൻ കർഷകരോടുള്ള അവഹേളനമായി മാത്രമേ കുര്യെൻറ വാക്കുകളെ കാണാനാകൂവെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കുട്ടനാടിൽ നെൽകൃഷി േപ്രാത്സാഹിപ്പിക്കുന്നത് കൃഷിവകുപ്പിനും മന്ത്രിക്കും മോക്ഷം കിട്ടാനാണെന്ന് പി.എച്ച്. കുര്യൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.